‘One Nation One Election’ Proposal Gets Cabinet Nod
- രാജ്യത്ത് ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്താനുള്ള ഉന്നതാധികാര സമിതി ശുപാർശക്കാണ് അംഗീകാരം നൽകിയത്.
Bharatiya Antariksh Station: First Module of India’s Space Station Approved
- സ്വന്തം ബഹിരാകാശനിലയം 2035ൽ യാഥാർഥ്യമാക്കാനൊരുങ്ങി ഇന്ത്യ.
- ആദ്യ വിക്ഷേപണം 2028ൽ.
- തുടർവർഷങ്ങളിൽ ബാക്കി 4 മൊഡ്യൂളുകൾ ബഹിരാകാശത്ത് എത്തിക്കും.
- ഭൂമിയിൽനിന്ന് 400 കിലോമീറ്റർ അകലെയാകും “ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ’.
- ബഹിരാകാശ യാത്രികർക്ക് 15-20 ദിവസം അവിടെ തങ്ങാം.
- ബഹിരാകാശനിലയത്തിന്റെ ആദ്യ ഘട്ടം ഗഗൻയാൻ പദ്ധതിയിൽ ഉൾപ്പെടുത്തി.
Chandrayaan-4 Mission: Union Cabinet Approves New Moon Mission
- ചന്ദ്രനിലിറങ്ങുന്നതിനു പുറമെ സാംപിൾ ശേഖരിച്ച് ഭൂമിയിലേക്കു മടങ്ങുകകൂടി ദൗത്യത്തിൻ്റെ ഭാഗമാണ്.
- ചന്ദ്രന്റെ ഭ്രമണപഥത്തിൽ ദൗത്യത്തെ എത്തിക്കാനുള്ള പ്രൊപ്പൽഷൻ മൊഡ്യൂളിനു പുറമേ ചാന്ദ്രപ്രതലത്തിൽ ഇറങ്ങി സാംപിൾ ശേഖരിക്കാനും തുടർന്ന് പറന്നുയരാനും ഭൂമിയുടെ ഭ്രമണ പഥത്തിൽ പുനഃപ്രവേശിക്കാനും ഭൂമിയിൽ സുരക്ഷിതമായി തിരിച്ചിറങ്ങാനുമുള്ള മൊഡ്യൂളുകളും ചന്ദ്രയാൻ 4ന്റെ ഭാഗമായിരിക്കും.
In Addition To Chandrayaan-4 And Bharatiya Antariksh Station, the Union Cabinet Has Also Greenlit Venus Orbiter Mission (VOM)
- ശുക്രനിലേക്കുള്ള ഓർബിറ്റർ ദൗത്യം 2028 മാർച്ചിൽ നടത്താനൊരുങ്ങി ഐ. എസ്. ആർ. ഒ.
- സൗരയൂഥത്തിലെ ഏറ്റവും ഉയർന്ന താപനിലയുള്ള ഗ്രഹമായ ശുക്രന്റെ ഉപരിതല പഠനം, ഗ്രഹാന്തരീക്ഷത്തിലെ സൾഫ്യൂറിക് ആസിഡ് മേഘങ്ങളെക്കുറിച്ചുള്ള ഗവേഷണം എന്നിവ ദൗത്യത്തിന്റെ പരിഗണനയിലുണ്ട്.
Daily MCQs
- പുതിയ ഗതാഗത കമ്മിഷണറായി നിയമിതനായത്?
- സി. എച്ച്. നാഗരാജു
- കരകൗശല വികസന കോർപറേഷൻ മാനേജിങ് ഡയറക്ടറായി നിയമിതനാവുന്നത്?
- ജി. എസ്. സന്തോഷ്
- കേരള ക്രിക്കറ്റ് ലീഗ് കിരീടം നേടിയത്?
- കൊല്ലം സെയ്ലേഴ്സ്
- തുടര്‍ച്ചയായ രണ്ടാം ജയം
- കൊല്ലം ക്യാപ്റ്റൻ സച്ചിൻ ബേബിക്കു സെഞ്ചറി, പ്ലെയർ ഓഫ് ദ് മാച്ച്.