Kerala constituted 7th State Finance Commission
- ഏഴാം സംസ്‌ഥാന ധനകാര്യ കമ്മിഷൻ: കെ. എൻ. ഹരിലാൽ അധ്യക്ഷനാവും.
- ആസൂത്രണ ബോർഡ് മുൻ അംഗമാണ് അദ്ദേഹം.
- തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും ധന അഡീഷനൽ ചീഫ് സെക്രട്ടറിയുമാണ് മറ്റ് അംഗങ്ങൾ.
- 2 വർഷമാണു കമ്മിഷന്റെ കാലാവധി.
- കമ്മിഷൻ, തദ്ദേശ സ്‌ഥാപനങ്ങളുടെ ധനസ്‌ഥിതി അവലോകനം ചെയ്യുകയും വിവിധതരം നികുതി, തീരുവ, ചുങ്കം, ഫീസ് എന്നിവ നിർണയിക്കുകയും ചെയ്യും.
- തദ്ദേശ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്താനുള്ള നടപടികളും കൈക്കൊള്ളും.
Veteran CPM leader Sitaram Yechury passed away
- 1992 മുതല്‍ പി.ബി അംഗമാണ്.
- 2005 മുതല്‍ 2017 വരെ പശ്ചിമ ബംഗാളില്‍നിന്നുള്ള രാജ്യസഭാംഗമായിരുന്നു.
- 1978ല്‍ എസ്.എഫ്.ഐ. അഖിലേന്ത്യാ ജോ. സെക്രട്ടറിയും പിന്നീട് പ്രസിഡന്റുമായി.
- ആഗോളവൽക്കരണ ഉദാരവൽക്കരണ നയങ്ങളുടെ പൊള്ളത്തരങ്ങൾ തുറന്നു കാണിക്കുന്ന നിരവധി രചനകൾ സീതാറാം യൊച്ചൂരി നടത്തിയിട്ടുണ്ട്. ‘ആഗോളവൽക്കരണ കാലത്തെ സോഷ്യലിസം’ എന്ന പുസ്തകം ഇതിനു മികച്ച ഉദാഹരണമാണ്.
Daily MCQs
- സാമൂഹിക നീതി വകുപ്പിന്റെ വയോസേവന പുരസ്കാരങ്ങളിൽ ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്കാരം ലഭിച്ചത്?
- സംഗീതസംവിധായകൻ വിദ്യാധരനും കൂടിയാട്ട കലാകാരനും അധ്യാപകനുമായ ജി. വേണുവിനും.
- മികച്ച ജില്ലാ പഞ്ചായത്ത്: മലപ്പുറം
- മികച്ച കോർപറേഷൻ: തിരുവനന്തപുരം
- മികച്ച നഗരസഭ: കൊയിലാണ്ടി
- മികച്ച ബ്ലോക്ക് പഞ്ചായത്തുകൾ: വൈക്കം, കല്യാശ്ശേരി
- മികച്ച പഞ്ചായത്തുകൾ: പിലിക്കോട്, കതിരൂർ