SpaceX’s Polaris Dawn Sets New Record For Human Space Travel
- മനുഷ്യനെ ബഹിരാകാശത്ത് നടത്തിക്കാനുള്ള ആദ്യ സ്വകാര്യ ദൗത്യമായ ‘പൊളാരിസ് ഡോൺ’ ഇലോൺ മസ്കിന്റെ ബഹിരാകാശ കമ്പനിയായ സ്പെയ്‌സ് എക്സ് വിജയകരമായി വിക്ഷേപിച്ചു.
- ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ചൊവ്വാഴ്ചയാണ് നാലു യാത്രികരെയും വഹിച്ചുള്ള ഡ്രാഗൺ പേടകവുമായി സ്പെയ്‌സ് എക്സിൻ്റെ ഫാൽക്കൺ-9 റോക്കറ്റ് കുതിച്ചുയർന്നത്.
- ശതകോടീശ്വരനും വ്യവസായിയുമായ ജാരെദ് ഐസക്മാനാണ് പൊളാരിസ് ദൗത്യ സംഘത്തിൻ്റെ കമാൻഡർ.
- മുൻ യു.എസ്. വ്യോമസേനാ പൈലറ്റ് സ്ലോട്ട് പൊടീറ്റ്, സ്പെയ്‌സ് എക്സിലെ എൻജിനിയർമാരായ സാറാ ഗില്ലിസ്, അന്ന മേനോൻ എന്നിവരാണ് മറ്റംഗങ്ങൾ.
- 1972-ൽ അവസാനിപ്പിച്ച നാസയുടെ അപ്പോളോ ദൗത്യത്തിനുശേഷം ഭൂമിയിൽനിന്ന് ഏറ്റവും അകലേക്കുള്ള ബഹിരാകാശയാത്ര നടത്തുന്നവരാണ് നാലുപേരെന്ന പ്രത്യേകതയുമുണ്ട്.
- 1965 മാർച്ചിൽ അലക്സിലിയനോവാണ് ബഹിരാകാശത്ത് നടന്ന ആദ്യ വ്യക്തി.
MNRE Proposes RESCO, Aggregation Model To Boost Rooftop Solar
- ഒരു കോടി വീടുകളിൽ പുരപ്പുറ സോളാർ സ്‌ഥാപിക്കാനുള്ള പി. എം. സുര്യഭവനം പദ്ധതിയുടെ കീഴിലുള്ള ‘റെസ്കോ’ (RESCO) മാതൃക സംബന്ധിച്ച കരടുമാർഗ രേഖ കേന്ദ്രം പ്രസിദ്ധീകരിച്ചു.
- ഒരു കുടുംബത്തിന് സ്വന്തം നിലയിൽ പ്ലാൻ്റ് സ്‌ഥാപിക്കാൻ കഴിയുന്നില്ലെങ്കിൽ ഒരു ഊർജ സേവന കമ്പനി അവരുടെ ചെലവിൽ നമ്മുടെ പുരപ്പുറത്ത് അവരുടെ പ്ലാന്റ് സ്‌ഥാപിക്കുന്നതാണ് റെസ്‌കോ മോഡൽ.
Zero Toll For First 20 Km For GNSS-Enabled Vehicles: New National Highways Rules
- ജി.എൻ.എസ്.എസ്. (ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം) സംവിധാനം നടപ്പാക്കുന്നതിനായി കേന്ദ്ര ഗതാഗതമന്ത്രാലയം ചട്ടം വിജ്ഞാപനം ചെയ്തു.
- ഇതുപ്രകാരം നിർദിഷ്ട ഉപഗ്രഹാധിഷ്ഠിത ടോൾ സംവിധാനത്തിൽ ദിവസവും 20 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് ടോൾ ബാധകമായിരിക്കില്ല.
- ഇനി മുതൽ ഫാസ്ടാഗിനു പകരം കാറിൽ ഘടിപ്പിക്കുന്ന സാറ്റലൈറ്റ് ട്രാക്കിങ് ഉപകരണം (ഓൺ ബോർഡ് യൂണിറ്റ്–ഒബിയു) ഉപയോഗിച്ചാകും ടോൾ പിരിവ്.
Ayushman Bharat insurance scheme expanded to cover elderly above 70
- This initiative will benefit approximately 4.5 Crore families with six (6) crore senior citizens with 5 Lakh rupees free health insurance cover on a family basis.
- The eligible senior citizens, under this initiative, will receive a new distinct card that entitles them to the benefits of the scheme.
- Additionally, for those who are already covered under AB PM-JAY, an additional top-up cover of up to ₹5 lakh per year will be provided exclusively for the senior citizen, without the need to share it with other family members below the age of 70.
Daily MCQs
- ഇന്ത്യയിലെ ആദ്യത്തെ ക്യു. ആർ. അധിഷ്ഠിത നാണയമെഷീൻ ഉദ്ഘാടനം ചെയ്തതെവിടെ?
- കോഴിക്കോട്
- 2024 ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി വേദി?
- ചൈന