Surat city awarded as ‘National Clean Air City’
- 2011 നും 2015 നും ഇടയിൽ ദേശീയ അന്തരീക്ഷ വായു ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ സ്ഥിരമായി പരാജയപ്പെട്ട നഗരങ്ങൾക്കായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് ക്ലീൻ എയർ സിറ്റി പുരസ്കാരം ഏർപ്പെടുത്തിയത്.
- വായുവിൻ്റെ ഗുണനിലവാരം ഗണ്യമായി മെച്ചപ്പെടുത്തുന്നതിന് നടത്തുന്ന പ്രവർത്തനങ്ങളാണ് പുരസ്കാര മാനദണ്ഡം.
Daily MCQs
- ഓസ്ട്രേലിയ നോർത്തേൺ ടെറിട്ടറിയിലെ മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട മലയാളി?
- ജിൻസൺ ആന്റോ ചാൾസ്
- കായികം, യുവജനക്ഷേമം, കല, സാംസ്കാരികം തുടങ്ങിയ വകുപ്പുകളാണ് ലിയോഫിനോക്യാറോയുടെ എട്ടംഗ മന്ത്രി സഭയിൽ ജിൻസണു ലഭിക്കുന്നത്.
- പ്രഥമ ഇന്ത്യ- ജിസിസി (Gulf Cooperation Council) സംയുക്ത മന്ത്രിതല യോഗം നടക്കുന്നതെവിടെ?
- റിയാദ്
- എം.പി. മന്മഥൻ പുരസ്കാരത്തിന് അർഹനായ സാഹിത്യകാരൻ?
- ടി. പത്മനാഭൻ
- ഇന്റർകോണ്ടിനെന്റൽ കപ്പ് ഫുട്ബോൾ കിരീടം നേടിയ രാജ്യം?
- സിറിയ
- ആതിഥേയരായ ഇന്ത്യയെ തോൽപിച്ചാണ് സിറിയ കിരീടം നേടിയത്.
- ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കിയിൽ തുടർച്ചയായി രണ്ടാം തവണ വിജയിച്ച രാജ്യം?
- ഇന്ത്യ
- കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിനു കീഴിലുള്ള ഫീൽഡ് ഓപ്പറേഷൻസ് ഡിവിഷൻ്റെ (എഫ്ഒഡി) അഡീഷനൽ ഡയറക്ടർ ജനറലായി ചുമതലയേറ്റത്?
- സുനിത ഭാസ്കർ
- സംസ്ഥാന ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ പ്രസിഡന്റായി ചുമതലയേറ്റ മുൻ ഹൈക്കോടതി ജഡ്ജി?
- ജസ്റ്റിസ് ബി.സുധീന്ദ്രകുമാർ