Aryna Sabalenka from Belarus Won Maiden US Open Title After Beating Jessica Pegula
- പത്തു വർഷത്തിനിടെ യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് ചാംപ്യനാകുന്ന ഒൻപതാമത്തെ താരമെന്ന പ്രത്യേകതയുമായാണ് സബലേങ്കയുടെ കിരീടധാരണം.
- 2018ലും 2020ലും കിരീടം നേടിയ ജപ്പാന്റെ നവോമി ഒസാക്ക മാത്രമാണ് ഇക്കാലഘട്ടത്തിൽ രണ്ടു തവണ യുഎസ് ഓപ്പൺ നേടിയ ഏക താരം.
- ലോക രണ്ടാം നമ്പർ താരമായ സബലേങ്കയുടെ കന്നി യുഎസ് ഓപ്പൺ കിരീടമാണിത്.
- സബലേങ്കയുടെ മൂന്നാം ഗ്രാൻസ്‍ലാം കിരീടമാണിത്.
- ഓസ്ട്രേലിയൻ ഓപ്പണിൽ രണ്ടു തവണ (2023, 2024) വനിതാ സിംഗിൾസ് കിരീടം നേടിയ താരമാണ് സബലേങ്ക.
- ജർമനിയുടെ ആഞ്ചലിക് കെർബറിനു (2016) ശേഷം ഒരേ വർഷം തന്നെ രണ്ട് ഹാർഡ് കോർട്ട് ഗ്രാൻസ്‍ലാമുകൾ നേടുന്ന ആദ്യ വനിതാ താരമാണ് സബലേങ്ക.
Quad Summit To Be Held In Biden’S Hometown On Sept 21 After India, US Swap Hosting Duties
- Quad Summit 2024 will be hosted in Delaware, USA on September 21
- India to host in 2025
Paralympics: India’S Historic Campaign Ended With A Record Of 29 Medals In Paris
- ഏഴ് സ്വർണം, ഒൻപത് വെള്ളി, 13 വെങ്കലം; ആകെ 29 മെഡലുകൾ: പാരിസ് പാരാലിംപിക്സിൽ ചരിത്രമെഴുതി ഇന്ത്യൻ ടീം.
- പാരാലിംപിക്സ് ചരിത്രത്തിലെ ഏറ്റവും വലിയ മെഡൽ നേട്ടമാണിത്.
Daily MCQs
- ക്രൊയേഷ്യയിലെ ഇന്ത്യൻ അംബാസഡറായി നിയമിതനായത്?
- അരുൺ ഗോയൽ
- ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപ് അദ്ദേഹം തിരഞ്ഞെടുപ്പു കമ്മിഷണർ പദവിയിൽ നിന്നു രാജിവച്ചിരുന്നു.
- വന്യജീവി, പരിസ്‌ഥിതി മേഖലയിലെ ആഗോള പുരസ്‌കാരമായ ജാക്സൺ വൈൽഡ് ലെഗസി പുരസ്കാരം ലഭിച്ചതാർക്ക്?
- മൈക്ക് പാണ്ഡെ
- ചലച്ചിത്രകാരനും പ്രകൃതിസംരക്ഷണ പ്രവർത്തകനുമാണ് അദ്ദേഹം.
- അദ്ദേഹത്തിന്റെ ‘ഷോർസ് ഓഫ് സൈലൻസ്: വെയ്ൽ ഷാർക്‌സ് ഇൻ ഇന്ത്യ’ എന്ന ഡോക്യുമെന്ററി തിമിംഗലങ്ങളുടെ സംരക്ഷണത്തിനുള്ള നയരൂപീകരണത്തിന് ഇടയാക്കിയിരുന്നു.
- കേന്ദ്ര ധനകാര്യ സെക്രട്ടറിയായി നിയമിതനായത്?
- തുഹിൻ കാന്ത പാണ്ഡെ