President Sanctioned Constitution of the 23rd Law Commission for Three Years Term
- ഇരുപത്തി മൂന്നാമത് നിയമകമ്മിഷൻ രൂപവത്കരിക്കാൻ കേന്ദ്രസർക്കാർ തിങ്കളാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചു.
- മൂന്നുവർഷമായിരിക്കും കാലാവധി.
- പുതിയ ഗസറ്റ് വിജ്ഞാപനപ്രകാരം പാനലിൽ മുഴുവൻസമയ ചെയർപേഴ്സൺ, സെക്രട്ടറിയുൾപ്പെടെ നാല് മുഴുവൻസമയ അംഗങ്ങൾ ഉണ്ടായിരിക്കും.
- നിയമകാര്യവകുപ്പ് സെക്രട്ടറിയും നിയമസഭാവകുപ്പ് സെക്രട്ടറിയും എക്സ് ഒഫീഷ്യോ അംഗങ്ങളായിരിക്കും.
- ഉത്തരവുപ്രകാരം അഞ്ചിൽക്കൂടുതൽ പാർട്ട് ടൈം അംഗങ്ങൾ പാടില്ല.
കൊല്ലം ജില്ലയിലെ മത്സ്യത്തൊഴിലാളികൾ ഇനി ‘ഫിംസ്’ ആപ്പിൽ
- കൊല്ലം ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും കുടുംബവിവരങ്ങൾ ഉൾപ്പെടെ അറിയാനായി തയ്യാറാക്കിയ മൊബൈൽ അപ്ലിക്കേഷൻ ഫിഷറീസ് ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം (ഫിംസ്).
- മത്സ്യത്തൊഴിലാളികളുടെ വിവരങ്ങൾ ഒറ്റ ക്ലിക്കിൽ ലഭ്യമാകുന്ന ആദ്യ സംസ്ഥാനമായി മാറുകുകയാണ് കേരളം.
- നാഷണൽ ഇൻഫർമാറ്റിക്സ് സെൻ്ററുമായി (NIC) ചേർന്നാണ് ഫിംസ് ആപ്ലിക്കേഷൻ തയ്യാറാക്കിയത്.
- ഫിഷറീസ് ഓഫീസർമാർ നൽകുന്ന വിവരങ്ങൾ മത്സ്യത്തൊഴിലാളി ക്ഷേമനിധി ഫണ്ട് ബോർഡ് വഴിയാണ് ചേർക്കുന്നത്.
- ജില്ലയിലെ 27 കടൽ മത്സ്യഗ്രാമം (മറൈൻ), 26 ഉൾനാടൻ മത്സ്യഗ്രാമം (ഇൻലാൻഡ്) എന്നിവിടങ്ങളിലാണ് വിവരശേഖരണം പുരോഗമിക്കുന്നത്.
Daily MCQs
- ഇന്ത്യൻ ഓയിൽ കോർപറേഷൻ ചെയർമാനായി നിയമിതനായത്?
- വി.സതീഷ് കുമാർ
- ദേശീയ ഓപ്പൺ അത്ലറ്റിക്‌സിൽ വനിതാ ലോങ് ജംപിൽ സ്വർണം നേടിയ മലയാളി താരം?
- ആൻസി സോജന്