October 13 – Kerala Sports Day
- കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന കേണൽ ജി.വി രാജയുടെ ജന്മദിനമാണ് കേരളം കായിക ദിനമായി ആചരിക്കുന്നത്.
- യുവാക്കളെ കായികരംഗത്തേക്ക് പ്രചോദിപ്പിക്കുന്നതിൽ അദ്ദേഹം പ്രത്യേക ശ്രദ്ധ ചെലുത്തുകയും 1953-ൽ കേരള സ്‌പോർട്‌സ് കൗൺസിൽ സ്ഥാപിക്കുന്നതിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തു.
- 1971-ൽ ഒരു വിമാനാപകടത്തിൽ മരിക്കുന്നതുവരെ ജി.വി.രാജ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് സ്ഥാനം വഹിച്ചു.
- ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൻ്റെ വൈസ് പ്രസിഡൻ്റാകുന്ന ആദ്യ കേരളീയനായിരുന്നു അദ്ദേഹം.
- ടൂറിസം പ്രമോഷൻ കൗൺസിൽ ഓഫ് കേരളയുടെ പ്രസിഡന്റ് സ്ഥാനവും അദ്ദേഹം വഹിച്ചിട്ടുണ്ട്.
- ‘ഉമാ മഹേശ്വരിയുടെ ഒരു തീർത്ഥയാത്ര’ അദ്ദേഹം രചിച്ച പുസ്തകമാണ്.
SpaceX Successfully ‘Catches’ Starship Rocket Booster in Rare Engineering Feat
- ലോകത്തെ ഏറ്റവും വലുതും കരുത്തുറ്റതുമായ സ്റ്റാര്‍ഷിപ് റോക്കറ്റിന്‍റെ ബൂസ്റ്റര്‍ഭാഗം വിക്ഷേപിച്ചു മിനിറ്റുകള്‍ക്കുള്ളിൽ അതേ ലോഞ്ച്പാഡില്‍ വിജയകരമായി തിരിച്ചിറക്കി സ്പേസ് എക്സ്.
- ടെക്‌സസിലെ ബ്രൗണ്‍സ്‌വില്ലിൽ വിക്ഷേപണം നടന്ന് 7 മിനിറ്റിനുശേഷമാണു സ്റ്റാർഷിപ് റോക്കറ്റിന്റെ ബൂസ്റ്റർ വിക്ഷേപണത്തറയിലേക്കു തിരിച്ചെത്തിയത്.
- 232 അടി (71 മീറ്റർ) നീളമുള്ള ബൂസ്റ്റർ ഇറങ്ങിവരുമ്പോൾ പിടിക്കാനായി ചോപ്സ്റ്റിക്കുകൾ എന്ന് വിളിക്കപ്പെടുന്ന ഭീമൻ ലോഹക്കൈകൾ ലോഞ്ച്പാഡിൽ തയ്യാറാക്കിയിരുന്നു.
- സ്റ്റാർഷിപ് റോക്കറ്റിന്റെ അഞ്ചാമത്തെ പരീക്ഷണത്തിലാണു സ്പേസ്‌എക്സ് നേട്ടം കൈവരിച്ചത്.
- 121 മീറ്റർ ഉയരമുള്ള സ്റ്റാർഷിപ്പിന് 100 മുതൽ 150 ടൺ വരെ ഭാരമുള്ള വസ്‌തുക്കള്‍ ബഹിരാകാശത്തേക്ക് അയയ്ക്കാനാകും.
Daily MCQs
- 2024 ലെ രാജ്യത്തെ അതിസമ്പന്നരുടെ ഫോബ്സ് പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത്?
- മുകേഷ് അംബാനി
- വയലാർ രാമവർമ സാംസ്കാരിക വേദി ഏർപ്പെടുത്തിയ ഈ വർഷത്തെ സാംസ്കാരിക പുരസ്‌കാരം ലഭിച്ചതാർക്ക്?
- ഡോ. ജോർജ് ഓണക്കൂറിന്
- ഹരിയാന മുഖ്യമന്ത്രിയായി വീണ്ടും നിയമിതനാവുന്നത്?
- നായബ് സിങ് സായ്‌നി