Japanese Atomic Bomb Survivors’ Group Nihon Hidankyo Wins Nobel Peace Prize
- സമാധാനത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരം നേടിയത് നിഹോൻ ഹിഡാൻക്യോ (ജാപ്പനീസ് സംഘടന)
- ഹിരോഷിമയിലും നാഗസാക്കിയിലുമുണ്ടായ അണുബോംബ് സ്ഫോടനങ്ങൾ അതിജീവിച്ചവർ രൂപം നൽകിയ സംഘടനയാണിത്.
- ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കാനായി സംഘടന നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾക്കാണ് അംഗീകാരം.
- ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക അണുബോംബ് വർഷിച്ച് 11 വർഷങ്ങൾക്കു ശേഷമായിരുന്നു സംഘടനയുടെ രൂപീകരണം.
- അതിജീവിതരുടെ ഈ കൂട്ടായ്മ ‘ഹിബാകുഷ എന്നും അറിയപ്പെടുന്നു.
Rafael Nadal Announces Retirement
- ടെന്നീസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് റഫേൽ നദാൽ.
- അടുത്ത മാസം മലാഗയിൽ നടക്കുന്ന ഡേവിസ് കപ്പിലാകും അവസാനമായി കളത്തിലിറങ്ങുക.
- കളിമൺ കോർട്ടിലെ രാജകുമാരൻ (King of Clay) എന്നറിയപ്പെടുന്ന നദാൽ 22 ഗ്രാൻഡ് സ്ലാം കിരീടമാണ് സ്വന്തമാക്കിയത്.
- 14 ഫ്രഞ്ച് ഓപ്പണിലും 4 യു.എസ് ഓപ്പണിലും 2 വീതം ആസ്‌ത്രേലിയൻ, വിംബിൾഡൻ ചാമ്പ്യൻഷിപ്പുകളിലും തന്റെ പേരെഴുതി ചേർത്തു.
Daily MCQs
- സാഹിത്യ നൊബേൽ നേടുന്ന എത്രാമത്തെ വനിതയാണ് ഹാൻ കാങ്?
- 18
- സാഹിത്യത്തിലെ 117-ാം നൊബേലാണ് ഇത്തവണത്തേത്.
- ഇതിനു മുൻപ് സാഹിത്യ നൊബേൽ നേടിയ വനിത ആനി ഏർനോ (2022).
- ഇതുവരെ 121 പേർക്ക് സാഹിത്യ നൊബേൽ പുരസ്കാരം ലഭിച്ചു.
- 4 തവണ രണ്ടുപേർ വീതം പങ്കിട്ടു.
- സാഹിത്യ നൊബേൽ നേടിയ ഏക ഇന്ത്യക്കാരൻ രവീന്ദ്രനാഥ ടാഗോർ (1913).
- സാഹിത്യ നൊബേൽ നേടിയ ആദ്യവനിത സെൽമ ലാഗർലോഫ് (1909)
- ചെറുകാട് സ്മാരക ട്രസ്‌റ്റ് ഏർപ്പെടുത്തിയ ചെറുകാട് പുരസ്കാരത്തിന് അർഹമായ രചന?
- ‘ഇന്ദ്രധനുസ്സ്’
- നടൻ ഇന്ദ്രൻസിന്റെ ആത്മകഥയാണിത്മഹാരാഷ്ട്രയായിരുന്നു ചാംപ്യൻമാർ.
- ജമ്മു കാശ്മീരിന്റെ പുതിയ മുഖ്യമന്ത്രിയാവുന്നത്?
- ഒമർ അബ്ദുല്ല