Ratan Tata Passed Away
- വ്യാവസായിക ഇന്ത്യയെ കെട്ടിപ്പടുത്തിയ രത്തൻ ടാറ്റ അന്തരിച്ചു.
- തുടർച്ചയായി 21 വർഷം ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായിരുന്നു അദ്ദേഹം.
- ജെ.ആർ.ഡി. ടാറ്റയുടെ ദത്തുപുത്രൻ നവൽ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും മകനായി 1937 ഡിസംബർ 28-നാണ് രത്തൻ ടാറ്റയുടെ ജനനം.
- 2000ൽ പദ്മ ഭൂഷൺ പുരസ്കാരവും, 2008ൽ പദ്മ വിഭൂഷൺ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
- Some famous biographies and books on Ratan Tata:
- Ratan Tata: The Authorized Biography by Dr. Thomas Mathew
- I Came Upon a Lighthouse by Shantanu Naidu
- The Tatas: How a Family Built a Business and a Nation by Girish Kuber
South Korean Author Han Kang Awarded the 2024 Nobel Prize in Literature
- ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയത് ഹാൻ കാങ്. ദക്ഷിണ കൊറിയൻ എഴുത്തുകാരിയാണ്.
- ദക്ഷിണ കൊറിയയിലേയ്ക്കെത്തുന്ന ചരിത്രത്തിലെ ആദ്യത്തെ സാഹിത്യ നൊബേൽ ആണ് ഹാൻ കാങ്ങിൻറേത്.
- 2016-ലെ മാൻ ബുക്കർ പുരസ്കാരം ഹാൻ കാങ്ങിന്റെ ‘ദി വെജിറ്റേറിയൻ’ എന്ന കൃതിക്ക് ലഭിച്ചിരുന്നു.
129 Years of Mullaperiyar Dam
- മുല്ലപ്പെരിയാർ അണക്കെട്ടിന് 129 വയസ്.
- 1895 ഒക്ടോബർ 10നാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് ആദ്യമായി വെള്ളം തുറന്നു വിട്ടത്.
- കേണൽ ജോൺ പെന്നി ക്വിക് എന്ന ബ്രിട്ടീഷ് എഞ്ചിനീയറുടെ നിശ്ചയദാർഢ്യത്തിന്റെ ഫലമായാണ് മുല്ലപ്പെരിയാർ അണക്കെട്ട് രൂപം കൊണ്ടത്.
Significance of October 10
- ഒക്ടോബർ 10 : ലോക മാനസികാരോഗ്യദിനം
- Theme: ‘തൊഴിലിടങ്ങളിലെ മാനസികാരോഗ്യത്തിനു പരിഗണന നൽകാൻ സമയമായി’.
- ഒക്ടോബർ 10 : ദേശീയ തപാൽ ദിനം
- ഒക്ടോബർ 10 : ലോക കാഴ്ച ദിനം
Daily MCQs
- ഏഷ്യയിലെ ഏറ്റവും വലിയ ദൂരദർശിനി സ്ഥിതി ചെയ്യുന്നതെവിടെ?
- ലഡാക്കിലെ ഹാൻലെയിൽ
- 4300 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഇത് ലോകത്തിലെ ഇത്തരത്തിലുള്ള ഏറ്റവും ഉയരം കൂടിയ ദൂരദർശിനി കൂടിയാണ്.
- ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെയും (ഇ.സി.ഐ.എൽ.) മറ്റ് ഇന്ത്യൻ വ്യവസായ പങ്കാളികളുടെയും പിന്തുണയോടെ മുംബൈ ആസ്ഥാനമായുള്ള ഭാഭ അറ്റോമിക് റിസർച്ച് സെന്റർ (ബി.എ.ആർ.സി.) തദ്ദേശീയമായി നിർമിച്ചതാണിത്.സെയ്‌ദ്
- 38-ാമത് ദേശീയ ഗെയിംസിനു ആതിഥേയത്വം വഹിക്കുന്നത്?
- ഉത്തരാഖണ്ഡ്
- കഴിഞ്ഞ വർഷം ഗോവയിൽ നടന്ന 37-ാം ഗെയിംസിൽ മഹാരാഷ്ട്രയായിരുന്നു ചാംപ്യൻമാർ.
- ഇന്ത്യൻ സീനിയർ ബാഡ്‌മിന്റ്റൻ ടീം കോച്ചായി തിരഞ്ഞെടുക്കപ്പെട്ടത്?
- ജോയ് ടി. ആന്റണി