October 6 – World Cerebral Palsy Day
- October 6 – ലോക സെറിബ്രൽ പാൾസി ദിനം
- In 2024, the global campaign theme for World Cerebral Palsy Day is #UniquelyCP.
Daily MCQs
- ഇറാനി ട്രോഫി നേടിയത്?
- മുംബൈ
- 27 വർഷത്തിന് ശേഷമാണ് മുംബൈ കിരീടം നേടുന്നത്.
- മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയുടെ പുതിയ പേര്?
- അഹല്യാ നഗർ
- പതിനെട്ടാം നൂറ്റാണ്ടിൽ ഇന്ദോർ ഭരിച്ചിരുന്ന അഹല്യാ ഭായ് ഹോൾക്കറുടെ ബഹുമാനാർഥമാണ് ജില്ലയുടെ പേര് അഹല്യാ നഗർ എന്നാക്കി മാറ്റിയത്.
- ഔറംഗാബാദ്, ഒസ്മാനാബാദ് ജില്ലകളുടെ പേരുകൾ യഥാക്രമം ഛത്രപതി സംഭാജിനഗർ, ധാരാശിവ് എന്നാക്കി മാറ്റിയിരുന്നു.
- 48-ാം മത് വയലാർ അവാർഡ് നേടിയത്?
- അശോകൻ ചരുവിൽ
- ‘കാട്ടൂർ കടവ്’ എന്ന കൃതിയാണ് അശോകൻ ചരുവിലിനെ വയലാർ അവാർഡിന് അർഹനാക്കിയത്.
- ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിച്ച ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം.