ISRO Announces Launch Date Of ‘Shukrayaan-1’ | India’s First Venus Orbiter Mission
- ശുക്ര ഗ്രഹത്തിലേക്കുള്ള ഇന്ത്യയുടെ ആദ്യ പഠന ദൗത്യം ‘ശുക്രയാൻ’ വീനസ് ഓർബിറ്റർ മിഷൻ (വി.ഒ.എം) 2028 മാർച്ചിൽ വിക്ഷേപിക്കും.
- 2028 മാർച്ച് 29ന് എൽ.വി.എം 3 റോക്കറ്റിലാണ് വിക്ഷേപണം.
- 112 ദിവസത്തെ യാത്രയ്ക്കു ശേഷം ജൂലൈ 19ന് ശുക്രൻ്റെ ഭ്രമണപഥത്തിൽ വി.ഒ.എമ്മിനെ എത്തിക്കുകയാണ് ലക്ഷ്യം.
- വി.ഒ.എമ്മിൽ 19 ശാസ്ത്രീയ പഠനോപകരണങ്ങൾ (പേലോഡ്) കൊണ്ടു പോകാമെന്നാണ് വിദഗ്‌ധ അവലോകന സമിതി ശുപാർശ ചെയ്‌തത്.
- VOM aims to study Venus’s atmosphere, surface, and geological features including the planet’s atmospheric composition, surface characteristics, and potential volcanic or seismic activity.
- ശുക്രന്റെ അന്തരീക്ഷത്തിലെ ചൂട് പ്രതിരോധിക്കാനും വായു നിയന്ത്രിച്ച് വേഗം കൈകാര്യം ചെയ്യാനുമുള്ള (എയ്റോ ബ്രേക്കിങ്) പരീക്ഷണങ്ങളും നടക്കും.
- ശുക്രനു ചുറ്റും 500 കിലോമീറ്റർ വരെ അടുത്തും 60,000 കിലോമീറ്റർ വരെ അകലെയുമായി ദീർഘവൃത്താകൃതിയിലെ ഭ്രമണപഥത്തിൽ എത്തുന്ന വി.ഒ.എം 6-8 മാസം കൊണ്ട് എയ്റോബ്രേക്കിങ്ങിലൂടെ വേഗം ക്രമീകരിച്ച് 200 X 600 കിലോമീറ്റർ ഭ്രമണപഥത്തിലേക്ക് എത്തും. അവിടെ നിന്ന് ശുക്രനെ ഏറ്റവും അടുത്തു നിരീക്ഷിക്കാനും പഠിക്കാനുമാകും.
Daily MCQs
- ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസ് (എ.എഫ്.എം.എസ്) ഡയറക്ടർ ജനറലായി ചുമതലയേറ്റ ആദ്യ വനിത
- വൈസ്അഡ്മിറൽ ഡോ. ആരതി സരിൻ
- സായുധസേനയിലെ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെട്ട ചുമതല വഹിക്കുന്നത് എ.എഫ്.എം.എസ് ഡി.ജി.യാണ്.
- കേരളത്തെ ആറുമാസം കൊണ്ട് മാലിന്യമുക്തമാക്കാനായി ആരംഭിച്ച യത്നം?
- മാലിന്യമുക്ത നവകേരളം ജനകീയ യത്നം
- In which country is Hodeida located, which recently witnessed an air strike by Israel?
- Yemen
- What is the name of the Israeli mobile all-weather air defence system, developed by Rafael Advanced Defence Systems and Israel Aerospace Industries?
- Iron Dome