October 1 – International Day of Older Persons
- October 1 – രാജ്യാന്തര വയോജന ദിനം
- Theme 2024: Ageing with Dignity: The Importance of Strengthening Care and Support Systems for Older Persons Worldwide.
Mithun Chakraborty Awarded India’s Highest Accolade in the Field of Cinema, the Dadasaheb Phalke Award for the Year 2022
- രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം പ്രശസ്ത ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്ക്.
- 1976 ൽ മൃണാൾ സെൻ സംവിധാനം ചെയ്ത ‘മൃഗയ’ എന്ന സിനിമയിലൂടെയാണു മിഥുൻ ചക്രവർത്തി വെള്ളിത്തിരയിലെത്തിയത്.
- മൃഗയയിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും അദ്ദേഹം സ്വന്തമാക്കി.
- 1992 ൽ റിലീസ് ചെയ്‌ത ‘തഹാദേർ കഥ’ എന്ന സിനിമയിലൂടെ വീണ്ടും മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ മിഥുൻ ചക്രവർത്തി 1998 ൽ സ്വാമി വിവേകാനന്ദ എന്ന സിനിമയിലൂടെ മികച്ച സഹനടനുള്ള പുരസ്‌കാരവും നേടി.
Former Dutch PM Mark Rutte Takes over as NATO Chief
- നാറ്റോയുടെ പുതിയ സെക്രട്ടറി ജനറലായി ചുമതലയേറ്റത് മാർക്ക് റൂട്ടെ.
- നെതർലൻഡ്‌സ് മുൻ പ്രധാനമന്ത്രി ആണ്.
- യു.എസ്, കാനഡ എന്നീ വടക്കേ അമേരിക്കൻ രാജ്യങ്ങളും 30 യൂറോപ്യൻ രാജ്യങ്ങളും ചേർന്ന സൈനിക സഖ്യമാണ് നാറ്റോ.
- അംഗ രാജ്യത്തിന് നേരെ ആക്രമണമുണ്ടായാൽ നാറ്റോയിലെ എല്ലാ രാജ്യങ്ങളും ഒരുമിച്ച് പ്രതിരോധ നടപടി സ്വീകരിക്കുമെന്നാണ് ചട്ടം.
Daily MCQs
- മാർബർഗ് വൈറസിനെ തുടർന്ന് മരണം സംഭവിച്ച കിഴക്കേ ആഫ്രിക്കൻ രാജ്യം?
- റുവാണ്ട
- രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ (594 ഇന്നിങ്സ്) 27000 റൺസ് പിന്നിടുന്ന താരമായി മാറിയത്?
- വിരാട് കോലി
- 623 ഇന്നിങ്സുകളിൽ ഈ നേട്ടം സ്വന്തമാക്കിയ സച്ചിൻ തെൻഡുൽക്കറുടെ റെക്കോർഡാണ് കോലി മറികടന്നത്.
- സച്ചിനും (34357 റൺസ്) കോലിക്കും പുറമേ, ശ്രീലങ്കയുടെ കുമാർ സംഗക്കാര (28016) ഓസ്ട്രേലിയയുടെ റിക്കി പോണ്ടിങ് (27483 ) എന്നിവരാണ് 27000 രാജ്യാന്തര റൺസ് കടന്ന മറ്റു താരങ്ങൾ.
- രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച അന്റോയ്ൻ ഗ്രീസ്മാൻ ഏത് രാജ്യത്തെ താരമാണ്
- ഫ്രാൻസ്