Kerala Government to Establish State Senior Citizen Commission
- സംസ്‌ഥാന വയോജന കമ്മിഷൻ രൂപീകരിക്കാൻ ഓർഡിനൻസ് പുറപ്പെടുവിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
- വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ നൽകുന്നതിനും വയോജനങ്ങളുടെ പുനരധിവാസത്തിനും അവരുടെ കഴിവുകൾ സമൂഹത്തിന് പ്രയോജനപ്പെടുത്തുന്നതിനുമാണ് കമ്മിഷൻ രൂപീകരിക്കുന്നത്.
- പരമാവധി 3 അംഗങ്ങൾ വേണം. എല്ലാ അംഗങ്ങളും വയോജനങ്ങൾ ആയിരിക്കും.
- 3 വർഷം വരെയാണു കാലാവധി.
Daily MCQs
- മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രി ആയി ചുമതലയേൽക്കുന്നത്?
- ദേവേന്ദ്ര ഫഡ്‌നാവിസ്
- ആശാൻ മെമ്മോറിയൽ അസോസിയേഷൻ (ചെന്നൈ) നൽകുന്ന 2024ലെ ആശാൻ സ്മാരക കവിതാ പുരസ്കാരത്തിന് അർഹയായത്?
- എം. ഗിരിജ
- യു.എസി.ലെ ഉന്നത ആരോഗ്യ ഗവേഷണ സ്‌ഥാപനങ്ങളായ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി നിയമിതനായ ഇന്ത്യൻ വംശജൻ?
- ജയ് ഭട്ടാചാര്യ
- ലോകത്തെ ഏറ്റവും വലിയ പാലുൽപാദക രാജ്യം?
- ഇന്ത്യ
- മുട്ട ഉൽപാദനത്തിൽ ലോകത്തിൽ ഇന്ത്യയുടെ സ്ഥാനം?
- രണ്ട്
- ചൈനയാണ് ലോകത്ത് ഏറ്റവുമധികം മുട്ട ഉൽപാദിപ്പിക്കുന്ന രാജ്യം.
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ പാലുൽപാദിപ്പിക്കുന്ന സംസ്ഥാനം?
- ഉത്തർപ്രദേശ് (16.21%)
- രാജസ്ഥാൻ (14.51%)
- മധ്യപ്രദേശ് (8.91%)
- ഗുജറാത്ത് (7.65%)
- മഹാരാഷ്ട്ര (6.71%)