November 26 : Constitution Day, National Law Day
- എല്ലാ വർഷവും നവംബർ 26 ഇന്ത്യയിൽ ഭരണഘടനാദിനം ആയി ആഘോഷിക്കുന്നു.
- ഇത് സംവിധാൻ ദിവസ്, ദേശീയ നിയമദിനം എന്നീ പേരുകളിലും അറിയപ്പെടുന്നു.
- 1949 നവംബർ 26 ന് ഇന്ത്യൻ ഭരണഘടനാ അസംബ്ലി ഇന്ത്യൻ ഭരണഘടന അംഗീകരിച്ചു, 1950 ജനുവരി 26 മുതൽ ഇത് പ്രാബല്യത്തിൽ വന്നു.
- The Ministry of Social Justice and Empowerment on 19th November 2015 notified the decision of Government of India to celebrate the 26th day of November every year as ‘Constitution Day’ to promote Constitution values among citizens.
November 26 : National Milk Day
- National Milk Day has been observed annually on November 26 since 2014 to commemorate the birth anniversary of Dr. Verghese Kurien.
- ‘The Milkman of India’,
- Dr Verghese Kurien, who was credited with making India self-reliant in the sphere of milk production.
- Today, India is the biggest milk-producing country in the world, responsible for 25% of the global milk output.
Barbara Taylor Bradford, ‘A Woman of Substance’ Novelist, Dies at 91
- ‘എ വിമെൻ ഓഫ് സബ്സ്റ്റൻസ്’ (1979) എന്ന ആദ്യനോവലിലൂടെ അന്താരാഷ്ട്ര പ്രശസ്തയായ ബ്രിട്ടീഷ് – അമേരിക്കൻ സാഹിത്യകാരി ബാർബറ ടെയ്ലർ ബ്രാഡ്ഫഡ് അന്തരിച്ചു.
- കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ‘ദ വണ്ടർ ഓഫ് ഇറ്റ് ഓൾ’ ആണ് ഏറ്റവും പുതിയ നോവൽ.
Breyten Breytenbach, Influential South African Poet and Anti-Apartheid Activist, Dies at 85
- വർണ വിവേചനത്തിനെതിരേ നില കൊണ്ട പ്രശസ്ത ദക്ഷിണാഫ്രിക്കൻ സാഹിത്യകാരൻ ബ്രെയ്റ്റൻ ബ്രെയ്റ്റൻബാക്ക് അന്തരിച്ചു.
- ദക്ഷിണാഫ്രിക്കയിൽ കറുത്ത വർഗക്കാർക്കെതിരെ 1948 മുതൽ 1990 വരെ ഭരണകൂടം നടപ്പാക്കിയ വർണ വിവേചനങ്ങളുടെ നിശിതവിമർശകനായിരുന്നു അദ്ദേഹം.
- 1975-ൽ ദക്ഷിണാഫ്രിക്കയിലേക്ക് നടത്തിയ രഹസ്യയാത്രയ്ക്കിടെ രാജ്യദ്രോഹക്കുറ്റം ചുമത്തി അദ്ദേഹത്തെ അറസ്റ്റുചെയ്തു.
- ജയിൽ ജീവിതത്തെക്കുറിച്ച് ബ്രെയ്‌റ്റനെഴുതിയ ‘കൺഫെഷൻസ് ഓഫ് ആൻ ആൽബിനോ ടെററിസ്റ്റ്’ എന്ന ഓർമ്മപ്പുസ്തകവും ആത്മകഥാപരമായ ‘എ സീസൺ ഇൻ പാരഡൈസും’ ഏറെ ശ്രദ്ധിക്കപ്പെട്ടു.
- നോവലിസ്റ്റ്, ചിത്രകാരൻ, കവി എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു.
Daily MCQs
- ഇന്ത്യൻ ഭരണഘടന പ്രാബല്യത്തിൽ വന്നത് എന്ന്?
- 26 January 1950
- ഐ.പി.എല്ലിൽ കരാർ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം സ്വന്തമാക്കിയത്?
- വൈഭവ് സൂര്യവംശി
- ബീഹാർ സ്വദേശിയായ വൈഭവിനെ ലേലത്തിൽ രാജസ്ഥാൻ റോയൽസ് 1.10 കോടി രൂപയ്ക്ക് സ്വന്തമാക്കി. 30 ലക്ഷമായിരുന്നു അടിസ്ഥാന വില.