India Launches First Indigenous Antibiotic Nafithromycin to Combat Drug Resistance
- ആൻ്റി മൈക്രോബിയൽ റസിസ്‌റ്റൻസിനെതിരെ കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം പുറത്തിറക്കിയ ആദ്യ തദ്ദേശീയ ആന്റിബയോട്ടിക് നഫിത്രോമൈസിൻ.
- ബയോടെക്നോളജി വകുപ്പിനു കീഴിലുള്ള ഇൻഡസ്ട്രി റിസർച് അസിസ്റ്റൻസ് കൗൺസിലിന്റെ പിന്തുണയോടെ ഫാർമ കമ്പനിയായ വൊക്‌ഹാർടാണ് ഇതു വികസിപ്പിച്ചത്.
- ‘മിക്‌നാഫ്’ എന്ന പേരിലാകും മരുന്ന് വിപണിയിലെത്തുക.
- മരുന്നുകൾ പ്രതിരോധിക്കാൻ ശേഷിയുള്ള ബാക്ടീരിയ കാരണം പ്രമേഹ, അർബുദ രോഗികളിലുണ്ടാകുന്ന കമ്യൂണിറ്റി- അക്വയേഡ് ബാക്ടീരിയ ന്യുമോണിയ എന്ന രോഗാവസ്ഥയിലാണ് പ്രധാനമായും ഈ ആന്റിബയോട്ടിക് ഉപയോഗിക്കുക.
Kerala’s Thrissur Ranks 4 in Air Quality Index
- സംസ്‌ഥാനത്ത് ഒന്നാം സ്ഥാനവും തൃശൂരിനാണ് (44 points).
- മലിനീകരണ നിയന്ത്രണ ബോർഡിന്റെ സൂചികയിൽ 50 പോയിന്റോ അതിൽ കുറവോ വരുന്ന സ്‌ഥലങ്ങളാണ് ‘നല്ല വായു’ ഉള്ളവ.
- ‘നല്ല വായു പട്ടികയിൽ ഇന്നലത്തെ കണക്കുപ്രകാരം ആകെ 12 പട്ടണങ്ങളാണ് ഉള്ളത്. കേരളത്തിൽനിന്ന് മറ്റു പട്ടണങ്ങളൊന്നും ഈ പട്ടികയിൽ വന്നില്ല.
- ഐസ്വാൾ (മിസോറം) ആണ് മലിനീകരണം ഏറ്റവും കുറഞ്ഞ നഗരം (26 പോയിന്റ്). നഗാവ് (അസം), വിജയപുര (കർണാടക), ഷില്ലോങ് (മേഘാലയ) എന്നിവയും (എക്യുഐ 37) തൃശൂരിനു മുന്നിലാണ്.
Daily MCQs
- ഇന്ത്യയുടെ ആദ്യത്തെ ബയോ മാനുഫാക്ച്ചറിങ് ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ വന്നതെവിടെ?
- മൊഹാലി (പഞ്ചാബ്)
- കേംബ്രിജ് ഡിക്‌ഷ്‌നറിയുടെ ഈ വർഷത്തെ വാക്കായി തിരഞ്ഞെടുത്തത്?
- മാനിഫെസ്‌റ്റ്
- ഡോക്കിങ് എന്ന സാങ്കേതികവിദ്യയുടെ പരീക്ഷണത്തിനായി ഐ.എസ്.ആർ.ഒ. സ്പാഡെക്സ് ഇരട്ട ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനൊരുങ്ങുന്ന ഉപഗ്രഹം?
- പി.എസ്.എൽ.വി – സി60