SpaceX Launches India’s 4,700-kg GSAT-20 into Space
- ഇന്ത്യയുടെ ഉൾപ്രദേശങ്ങളിലും സമുദ്ര, ആകാശ പരിധികളിലും അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്ന ജിസാറ്റ് -20 (ജ്വസാറ്റ്-എൻ2) ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു.
- യുഎസിലെ കേപ് കനാവറൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽനിന്ന് സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലേറി ജിസാറ്റ് 20 ആകാശത്തിലേക്കുയർന്നത്.
- ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിനു (ഐഎസ്ആർഒ) കീഴിലെ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻ.എസ്.ഐ.എൽ.) നിർമിച്ച ഉപഗ്രഹമാണ് ജിസാറ്റ്-20.
Delimitation Of Local Body Wards In Kerala
- സംസ്ഥാനത്തെ തദ്ദേശ സ്‌ഥാപനങ്ങളിൽ 1510 വാർഡുകൾ കൂടി.
- 6 കോർപറേഷനുകളിൽ കൊച്ചിയിൽ രണ്ടും മറ്റിടങ്ങളിൽ ഒന്നു വീതവും വാർഡുകളാണു വർധിക്കുന്നത്.
- 79 നഗരസഭകളിലായി 128 വാർഡുകളും 886 ഗ്രാമപ്പഞ്ചായത്തുകളിലായി 1375 വാർഡുകളും വർധിക്കും. 55 ഗ്രാമപ്പഞ്ചായത്തുകളിലും 8 നഗരസഭകളിലും വാർഡുകൾ കൂടിയിട്ടില്ല.
- ഇടുക്കി ജില്ലയിലെ മൂന്നാർ, ദേവികുളം, പീരുമേട് പഞ്ചായത്തുകളിലായി ഓരോ വാർഡ് കുറഞ്ഞിട്ടുണ്ട്.
Brazilian President Lula Unveils Anti-poverty, Hunger Alliance at G20
- വിശപ്പിനും ദാരിദ്ര്യത്തിനും എതിരായ ആഗോള സഖ്യത്തിനു തുടക്കമിട്ട് ബ്രസീൽ.
- റിയോ ഡി ജനീറോയിൽ ജി20 ഉച്ചകോടിക്ക് തുടക്കം കുറിച്ച് ബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവയാണു സഖ്യം പ്രഖ്യാപിച്ചത്.
- ആഫ്രിക്കൻ യൂണിയനും യൂറോപ്യൻ യൂണിയനും രാജ്യാന്തര ജീവകാരുണ്യ സംഘടനകളും കൈകോർക്കുന്ന മുന്നേറ്റമാണിത്.
- ബ്രസീലിന്റെ ആശയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ പിന്തുണ അറിയിച്ചു.
Women in India Getting More Jobs, Higher Pay over Last 6 Years
- ഇന്ത്യയിൽ കൂടുതൽ വനിതകൾ തൊഴിൽ മേഖലയിലേക്കു കടക്കുന്നുവെന്നു പഠനം.
- വനിതകളുടെ പ്രാതിനിധ്യം.
- 2017-18 ൽ വനിതകളിൽ 22% പേരാണു തൊഴിലെടുത്തിരുന്നതെങ്കിൽ, 2023- 24 ൽ ഇത് 40.3% ആയെന്നു സ്‌റ്റാറ്റിസ്‌റ്റിക്സ് മന്ത്രാലയത്തിന്റെ പഠനത്തിൽ കണ്ടെത്തി.
Urban Unemployment Rate in Kerala Increased
- ജൂലൈ – സെപ്റ്റംബർ കാലയളവിൽ കേരളത്തിൻ്റെ നഗരമേഖലകളിലെ തൊഴിലില്ലായ്‌മ നിരക്കിൽ നേരിയ വർധന.
- ഏപ്രിൽ-ജൂണിൽ 10% ആയിരുന്നത് 10.1% ആയി.
- തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതൽ
- 1.ജമ്മു കശ്‌മീർ (11.8%)
- 2. ഒഡീഷ (10.6%)
- 3. ഛത്തീസ്ഗഢ് (10.4%)
- 4. കേരളം (10.1%)
- കേരളം: തൊഴിലില്ലായ്മ നിരക്ക് (ബ്രാക്കറ്റിൽ ഏപ്രിൽ – ജൂണിലെ നിരക്ക്)
- പുരുഷന്മാർ: 7.1%
- സ്ത്രീകൾ: 16.1%
Daily MCQs
- ഇന്ത്യയുടെ പുതിയ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലായി നിയമിതനായത്?
- കെ. സഞ്ജയ് മൂർത്തി
- പ്രോഗ്രാമിങ് മേഖലയിൽ വിപ്ലവത്തിനു തുടക്കമിട്ട കംപ്യൂട്ടർ ഭാഷയായ ബേസിക്കിന്റെ സഹസ്രഷ്ടാവ്?
- തോമസ് ഇ. കുർത്സ്