India Successfully Carries Out Maiden Test of Long Range Hypersonic Missile
- ശബ്ദത്തിൻ്റെ അഞ്ചിരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന ഹൈപ്പർസോണിക് മിസൈൽ നിരയിൽ ഇന്ത്യ.
- ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ.
- യുഎസ്, റഷ്യ, ചൈന എന്നിവയാണ് ഈ സാങ്കേതികവിദ്യയുള്ള മറ്റു രാജ്യങ്ങൾ.
- പ്രതിരോധ ഗവേഷണ സ്‌ഥാപനമായ ഡി.ആർ.ഡി.ഒ. യുടെ മേൽനോട്ടത്തിൽ പൂർണമായും തദ്ദേശീയമായാണ് മിസൈൽ വികസിപ്പിച്ചത്.
- ഹൈപ്പർസോണിക് വേഗത്തിൽ 1400 കിലോമീറ്റർ ദൂരം സഞ്ചരിച്ച മിസൈൽ കൃത്യമായി ലക്ഷ്യസ്ഥാനത്തെത്തിയെന്നും വ്യക്‌തമായ ആഘാതം സൃഷ്ടിച്ചെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു.
- മണിക്കൂറിൽ 6200 കിലോമീറ്റർ വേഗത്തിലാണ് മിസൈൽ സഞ്ചരിക്കുന്നത്.
PM Modi, Nigerian President Pledge to Fight Terrorism & Radicalisation
- കടൽ സുരക്ഷയിലും ഭീകരവിരുദ്ധ പോരാട്ടത്തിലും കൈകോർക്കാൻ വഴിയൊരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നൈജീരിയ സന്ദർശനം.
- നൈജീരിയൻ പ്രസിഡന്റ് :
- ബോല അഹമ്മദ് ടിനുബ്
- സാംസ്കാരിക വിനിമയം, കസ്‌റ്റംസ് സഹകരണം, സർവേ സഹകരണം എന്നിവയിൽ മൂന്ന് ധാരണാപത്രങ്ങളും ഇരുവരും ഒപ്പുവച്ചു.
- പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തെ രണ്ടാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഗ്രാൻഡ് കമാൻഡർ ഓർഡർ ഓഫ് നൈജർ നൈജീരിയ നൽകി.
- 1969ൽ എലിസബത്ത് രാജ്‌ഞിക്കു നൽകിയശേഷം ഈ ബഹുമതി ലഭിക്കുന്ന രണ്ടാമത്തെ വിദേശ പൗരനാണ് മോദി.
G20 Summit Kicks Off in Brazil’s Rio
- ബ്രസീൽ ആതിഥേയരാകുന്ന ജി20 ഉച്ചകോടി ആരംഭിച്ചു.
- ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യസ് പരിധിയിൽ നിർത്താനുള്ള പാരിസ് ഉടമ്പടി ഓർമപ്പെടുത്തുന്ന ‘മിഷൻ 1.5’ ലക്ഷ്യമാണ് ബ്രസീൽ മുന്നോട്ടുവയ്ക്കുന്നത്.
India’s Forex Reserves Fall to $675.65 Billion, Down $6.4 Billion as of Nov 8
- രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരത്തിൽ വീണ്ടും ഇടിവ്.
- കരുതൽ ശേഖരം 675.653 ബില്യൻ ഡോളറിലേക്കാണു കുറഞ്ഞത്.
- കഴിഞ്ഞ സെപ്റ്റംബറിൽ 704.885 ബില്യൻ ഡോളർ എന്ന റെക്കോർഡ് നിലവാരത്തിലായിരുന്നു.
- ഡോളർ കരുത്താർജിച്ചതും അതുമൂലം യൂറോ, പൗണ്ട്, യെൻ തുടങ്ങിയ കറൻസികൾ ക്കുണ്ടായ ഇടിവും കണക്കിൽ പ്രതിഫലിച്ചിട്ടുണ്ട്.
- സ്വർണശേഖരത്തിൻ്റെ മൂല്യവും കുറഞ്ഞു.
Daily MCQs
- CoP 30 അടുത്ത വർഷം നടക്കുന്നതെവിടെ?
- ബ്രസീലിലെ ബെലേം നഗരത്തിൽ