India Records 17.7% Decline in TB Incidence from 2015 to 2023: WHO Report
- ക്ഷയരോഗത്തെ പ്രതിരോധിക്കാന്‍ ഇന്ത്യ നടത്തിയ ശ്രമങ്ങള്‍ക്ക് ലോകാരോഗ്യ സംഘടനയുടെ പ്രശംസ.
- 2015 മുതല്‍ 2023 വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ ക്ഷയരോഗബാധ 18 ശതമാനം കുറയ്ക്കാനിടയാക്കിയ നടപടികള്‍ക്കാണ് WHO യുടെ അഭിനന്ദനം.
- 2015-ല്‍ ഒരു ലക്ഷം പേരില്‍ 237 പേര്‍ക്കാണ് ഇന്ത്യയില്‍ ക്ഷയരോഗം ഉണ്ടായിരുന്നതെങ്കില്‍ 2023-ല്‍ അത് ഒരു ലക്ഷത്തില്‍ 195 പേരായി കുറഞ്ഞിരുന്നു.
India’s own E-Satellite to be launched in December; Uses Electricity Instead of Chemical Fuel
- രാസ ഇന്ധനത്തിന് പകരം വൈദ്യുതി ഉപയോഗിക്കുന്ന ഇലക്ട്രിക് പ്രൊപ്പൽഷൻ ഉപഗ്രഹം (ഇ – സാറ്റലൈറ്റ്) ഡിസംബറിൽ വിക്ഷേപിക്കാനൊരുങ്ങി ഇന്ത്യ.
- ഇന്ത്യയിൽ വികസിപ്പിച്ച ഇലക്ട്രിക് പ്രൊപ്പൽഷൻ ആദ്യമായാണ് ഉപയോഗിക്കുന്നത്.
- സാധാരണ ഉപഗ്രഹത്തിൽ ദ്രവ ഓക്സിജനും ഹൈഡ്രജനുമാണ് ഇന്ധനം. ഇത് ജ്വലിപ്പിച്ചാണ് പ്രയാണം.
- ഇലക്ട്രിക് പ്രൊപ്പൽഷനിൽ ആർഗോൺ വാതകത്തിന്റെ അയോണൈസ്‌ഡ് രൂപമാണ് ഇന്ധനം.
- ഇത് സൗരോർജ്ജത്തിൽ നിന്ന് ചാർജ് സ്വീകരിച്ച് വൈദ്യതോർജ്ജമുണ്ടാക്കി ഉപഗ്രഹത്തെ മുന്നോട്ട് കൊണ്ടുപോകും.
Daily MCQs
- സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് പുറത്തുവിട്ട വിവരങ്ങളനുസരിച്ച് വായു ഗുണനിലവാര സൂചിക (AQI)യിൽ ഡൽഹിയുടെ സ്ഥാനം?
- 382
- ലോകത്തിലെ ഏറ്റവും മോശംനിലവാരമുള്ള വായു ഡൽഹിയിലേതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
- ഒളിമ്പിക്സ് മാതൃകയിൽ നടക്കുന്ന ചരിത്രത്തിലെ ആദ്യ സംസ്ഥാന സ്കൂൾ കായികമേള വേദി?
- എറണാകുളം