Pakistani Writer Bapsi Sidhwa Passes Away at 86
- പാക്ക് എഴുത്തുകാരി ബപ്‌സി സിധ്വ അന്തരിച്ചു.
- ഐസ് കാൻഡി മാൻ, ദ് ക്രോ ഈറ്റേഴ്സ് തുടങ്ങിയ ഇംഗ്ലിഷ് നോവലുകളിലൂടെയാണ് ബപ്സി പ്രശസ്തി നേടിയത്.
- ഇന്ത്യാ വിഭജനകാല ജീവിതാനുഭവങ്ങൾ ഉൾപ്പെടെ ദക്ഷിണേഷ്യയുടെ സാംസ്കാരിക, സാമൂഹിക ചരിത്രാംശങ്ങൾ നോവലുകളിലേക്കു പകർത്തി ലോകവായനക്കാരുടെ ഹൃദയം കവർന്ന എഴുത്തുകാരിയാണ്.
- ദ് ക്രോ ഈറ്റേഴ്സ‌് (1978) ആണ് ആദ്യരചന. ദ് ബ്രൈഡ് (1982), ക്രാക്കിങ് ഇന്ത്യ (1988), ആൻ അമേരിക്കൻ ബ്രാറ്റ് (1993), സിറ്റി ഓഫ് സിൻ ആൻഡ് പ്ലെൻഡർ: റൈറ്റിങ്സ് ഓൺ ലഹോർ (2006) തുടങ്ങിയവ മറ്റു ശ്രദ്ധേയ നോവലുകൾ.
- ഐസ് കാൻഡി മാൻ (1991), ഇന്ത്യ-കനേഡിയൻ ചലച്ചിത്രകാരി ദീപ മേത്ത ഏർത്ത് എന്ന പേരിൽ സിനിമയാക്കി.
- വാട്ടർ: എ നോവൽ (2006) ആധാരമാക്കിയും സിനിമയെടുത്തു.
Daily MCQs
- യു. എസിൻ്റെ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപദേഷ്‌ടാവായി നിയമിതനായ ഇന്ത്യൻ വംശജൻ?
- ശ്രീറാം കൃഷ്ണൻ
- മാരുതി 800ന്റെ ഉപജ്ഞാതാവ്?
- ഒസാമു സുസുക്കി (അന്തരിച്ചു)
- സ്പാഡക്സ് ദൗത്യത്തോടൊപ്പം ഇന്ത്യ ബഹിരാകാശത്തേക്ക് അയക്കുന്ന 24 പേലോഡുകൾ അടങ്ങുന്ന അവശിഷ്ട ഉപഗ്രഹം?
- പോയം 4