Daily MCQs
- 29-മത് IFFK ൽ രാജ്യാന്തര സിനിമയ്ക്കുള്ള ഫിപ്രസി പുരസ്കാരം ഉൾപ്പെടെ 5 പുരസ്കാരങ്ങൾ നേടിയ ‘ഫെമിനിച്ചി ഫാത്തിമ’ സിനിമയുടെ സംവിധായകൻ?
- ഫാസിൽ മുഹമ്മദ്
- രാജ്യാന്തര ജൂറി പരാമർശം, മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ്പാക് പുരസ്‌കാരം, കെ. ആർ മോഹനൻ പുരസ്കാരത്തിനുള്ള പ്രത്യേക പരാമർശം, മേളയിലെ പ്രേക്ഷക പ്രീതിയുള്ള ചിത്രം എന്നിവയാണ് മറ്റ് അവാർഡുകൾ.
- ദേശീയ ഗണിതശാസ്ത്ര ദിനം?
- ഡിസംബർ 22
- ശ്രീനിവാസ രാമാനുജന്റെ ജന്മദിനമാണ് ദേശീയ ഗണിതശാസ്ത്രദിനമായി ആചരിക്കുന്നത്.
- 55 -ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം നടന്നതെവിടെ?
- രാജസ്ഥാനിലെ ജയ്സാല്‍മീറില്‍
- ഇന്ത്യയിൽ ഉപയോഗിച്ച കാറുകളുടെ ജി എസ് ടി 12%ത്തിൽ നിന്നും 18%മായി വർധിപ്പിക്കാൻ തീരുമാനിച്ചു.
- ടെസ്റ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദ സീരീസ് (11) നേടിയ ക്രിക്കറ്റ് താരം?
- ആർ. അശ്വിൻ
- അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു.