Russia Plans Visa-Free Entry for Indians from 2025, Joining 62 Countries
- ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് അടുത്തവർഷം മുതൽ വിസയില്ലാതെ സന്ദർശിക്കാമെന്ന നിയമം റഷ്യയിൽ നിലവിൽ വരുന്നു.
- ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് പുതിയ ക്രമീകരണം.
- നിലവിൽ, ഇന്ത്യൻ പാസ്പോർട്ടുടമകൾക്ക് 62 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്രചെയ്യാനാകും.
129th Constitutional Amendment Bill: One Nation One Election
- ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരേ സമയം നടത്തുന്നതിനുള്ള ഭരണഘടന ഭേദഗതി ബിൽ (നമ്പർ 129) 2034 മുതലാണ് നിലവിൽ വരുക.
- നിയമമന്ത്രി അർജുൻ റാം മേഘ്‍വാളാണ് ബിൽ അവതരിപ്പിച്ചത്.
- പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തിയ ബില്ല് അവതരണം കൂടിയായി ഒരു രജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് മാറി.
Daily MCQs
- രാജ്യത്തെ ഏറ്റവും അധികം പ്രളയഭീഷണിയും വരൾച്ചാഭീഷണിയും നേരിടുന്ന ജില്ലകളിൽ കേരളത്തിൽ നിന്നും ഉൾപ്പെട്ട ജില്ല?
- ആലപ്പുഴ
- ‘സസ്യങ്ങളുടെ വിജ്ഞാനകോശം’ എന്നറിയപ്പെടുന്ന പ്രകൃതി സംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച പദ്‌മശ്രീ ജേതാവ്?
- തുളസി ഗൗഡ
- ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻ്റെ (ഐ.സി.എം.ആർ.) നേതൃത്വത്തിൽ രാജ്യത്തെ ആദ്യ പ്രമേഹ ബയോ ബാങ്ക് നിലവിൽ വന്നതെവിടെ?
- ചെന്നൈ