December 01 – World Aids Day
- ഡിസംബർ 1 – ലോക എയ്ഡ്‌സ് ദിനം
- എച്ച്ഐവി ബാധിതർ ഏറ്റവും കൂടുതലുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ.
Daily MCQs
- ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് നാശം വിതച്ച നഗരം?
- ചെന്നൈ
- മംഗൾയാൻ 2ന്റെ ഭാഗമായി ചൊവ്വയിലിറങ്ങുന്ന ഇന്ത്യയുടെ ആദ്യ പര്യവേക്ഷണ ദൗത്യവാഹനത്തിന് വൈദ്യതി നൽകുന്നതിനായി ഇലക്ട്രിക് നാനോ ജനറേറ്റർ ടെക്നോളജി വികസിപ്പിച്ചത്?
- നിസ്റ്റ് (തിരുവനന്തപുരം)
- ട്രൈബോ ഇലക്ട്രിക് നാനോജനറേറ്റർ (ടെങ്) ടെക്നോളജി ഉപയോഗിച്ചാണ് ഇത് ഉൽപാദിപ്പിക്കുക.
- വളരെ നേർത്ത സെൻസറുകൾ കൂട്ടിമുട്ടുമ്പോൾ ഉണ്ടാകുന്ന ഗതികോർജത്തെ വൈദ്യുതോർജമാക്കി മാറ്റുന്നതാണ് ടെങ് ടെക്നോളജി.
- ഐഎഫ്എഫ്‌കെ ആജീവനാന്ത പുരസ്‌കാരത്തിന് അർഹയായത്?
- ആൻ ഹുയി
- ഹോങ്കോങ് സംവിധായികയും, തിരക്കഥാകൃത്തും നിർമാതാവും നടിയുമാണ് ആൻ ഹുയി.
- ഈ പുരസ്‌കാരം നേടുന്ന ആദ്യ വനിതയാണിവർ.
- കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത പുതിയ മരച്ചീനിയിനങ്ങൾ?
- ശ്രീ അന്നം, ശ്രീ മന്ന