ഓൺലൈൻ വിതരണക്കാർ ഇനി ‘തൊഴിലാളി’
- സ്വിഗ്ഗി, സൊമാറ്റോ, ഉബർ തുടങ്ങിയ ഇ-വാണിജ്യ കമ്പനികളിലെ ജീവനക്കാരെ സംസ്ഥാനത്ത് ‘തൊഴിലാളി’ എന്ന നിർവചനത്തിൽ ഉൾപ്പെടുത്തും.
- ഇതോടെ, വൻകിട കമ്പനികളുമായി ബന്ധപ്പെട്ട തൊഴിൽതർക്കങ്ങളിൽ ഇടപെടാനും പരിഹാരമുണ്ടാക്കാനും സർക്കാരിനാവും.
- ‘ഗിഗ്’ (Gig) ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കാനുള്ള കരടു ബില്ലിലാണ് ഈ വ്യവസ്ഥ.
ശ്രീനാരായണ ഗുരുദേവന്റെ 170-താം ജയന്തി
- 1856 ഓഗസ്റ്റ് 20 നാണ് ജനനം.
- കേരള നവോഥാനത്തിന്റെ പിതാവെന്നു വിശേഷിപ്പിക്കപ്പെടുന്നു.
Former CSIR Chief Girish Sahni Passed Away
- രക്തക്കട്ട നീക്കംചെയ്യാൻ ഉപയോഗിക്കുന്ന മരുന്നുകളുണ്ടാക്കുന്നതിന് ഇന്ത്യയിൽ തദ്ദേശീയമായി ആദ്യ സാങ്കേതികവിദ്യ വികസിപ്പിച്ചത് ഗിരീഷിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ്.
- 2006-ൽ ക്ലോട് സ്പെസിഫിക് സ്ട്രെപ്റ്റോകിനേസ് (സി.എസ്.എസ്.കെ.) എന്ന മരുന്നും വികസിപ്പിച്ചു.
- പ്രോട്ടീൻ എൻജിനിയറിങ്, മോളിക്യുലാർ ബയോളജി, ബയോടെക്നോളജി തുടങ്ങിയ രംഗങ്ങളിലും നിർണായക സംഭാവനകൾ നൽകി.
Daily MCQs
- ആറാമത് ആഗോള ആയുർവേദ ഉച്ചകോടിയുടെ വേദി?
- കൊച്ചി
- അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എ.ഐ.എഫ്. എഫ്.) സെക്രട്ടറി ജനറലായി സ്ഥാനമേറ്റ മലയാളി ആര്?
- പി. അനിൽകുമാർ
- സിനിമ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ കേരള സർക്കാർ ജസ്റ്റിസ് ഹേമ കമ്മിറ്റിയെ നിയോഗിച്ച വർഷം?
- 2017 ജൂലൈ
- സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ 2022 ലെ കടമ്മനിട്ട സാഹിത്യ പുരസ്കാരത്തിനു അർഹമായ നോവൽ?
- ഹരിത സാവിത്രിയുടെ ‘സിൻ’ (75,000 രൂപ)