Companion of the Order of Fiji Award for President of India
- രാഷ്ട്രപതി ദ്രൗപദി മുർമുവിന് ഫിജിയുടെ പരമോന്നത സിവിലിയൻ ബഹുമതി ‘കംപാനിയൻ ഓഫ് ദി ഓർഡർ ഓഫ് ഫിജി‘ പ്രസിഡന്റ് റതു വില്യമെ മയ്വാലിലി കറ്റോണിവെരെ സമ്മാനിച്ചു.
Muhammad Yunus – New Prime Minister of Bangladesh
- സമാധാന നൊബേൽ ജേതാവാണ്.
- ബംഗ്ലാദേശിൽ നിലവിലുള്ള പാർലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ ഇടക്കാല സർക്കാരിനെ പ്രഖ്യാപിച്ചതിനെതുടർന്നാണ്.
- ഗ്രാമീണരുടെ ദാരിദ്ര്യം തടയാൻ സൂക്ഷ്‌മ വായ്‌പ നിക്ഷേപ പദ്ധതി നടപ്പിലാക്കിയ ഗ്രാമീൺ ബാങ്കിൻ്റെ സ്ഥാപകനാണ് യൂനൂസ്.
Vinesh Phogat – Indian Professional Wrestler – Disqualified
- പാരീസ് ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഇന്ത്യക്കായി വെള്ളിമെഡൽ ഉറപ്പാക്കി, സ്വര്‍ണ മെഡലിനായി ഫൈനലില്‍ മത്സരിക്കാന്‍ തയ്യാറെടുത്ത വിനേഷ് ഫോഗട്ട് അയോഗ്യയായി.
- അനുവദനീയമായതിനേക്കാൾ ഭാരം കൂടിയെന്നതിന്റെ പേരിലാണ് 50 കിലോ വിഭാഗത്തില്‍ ഫൈനലില്‍ പ്രവേശിച്ചിരുന്ന വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്.
- അനുവദനീയമായതിനേക്കാൾ 100 ഗ്രാം അധികമാണെന്ന് കണ്ടെത്തിയതിനാലാണ് അയോഗ്യയാക്കിയത്.
Moolam Thirunal Rama Varma – 100 Years Since Passing
- തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാൾ രാമവർമ നാടു നീങ്ങിയിട്ട് ഇന്ന് നൂറു വർഷം.
- രാജ്യത്തെ രണ്ടാമത്തെ നിയമനിർമാണ സഭയായ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ 1888ൽ സഥാപിച്ച് ജനാധിപത്യ അവകാശങ്ങൾക്ക് തുടക്കം കുറിച്ചതായിരുന്നു അദ്ദേഹത്തിന്റെ വിപ്ലവകരമായ തീരുമാനങ്ങളിൽ ഏറ്റവും പ്രധാനം.
- 1904-ൽ ഇത് വിപുലീകരിച്ച് ശ്രീമൂലം പ്രജാസഭയായി.
- 1889-ൽ തിരുവനന്തപുരത്ത് സംസ്‌കൃത കോളജ് സ്‌ഥാപിച്ചത് അദ്ദേഹമാണ്.
- 1857 സെപ്റ്റംബർ 25ന് ജനിച്ച ശ്രീമൂലം തിരുനാൾ 1885 മുതൽ : 1924 വരെ 39 വർഷമാണ് തിരുവിതാംകൂർ ഭരിച്ചത്.
- വിശാഖം തിരുനാളിനു ശേഷം മഹാരാജാവായ അദ്ദേഹം കുലശേഖരപ്പെരുമാൾ എന്ന സ്ഥാനപ്പേരും സ്വീകരിച്ചു.
- 1924 ഓഗസ്‌റ്റ് ഏഴിനാണ് ശ്രീമൂലം തിരുനാൾ ഓർമയായത്.
Daily MCQs
- യു. എസ്. തെരഞ്ഞെടുപ്പിൽ ഡെമോക്രറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാർഥി?
- ടിം വാൾസ്
- പുതിയ എസ്ബിഐ ചെയർമാൻ?
- ചല്ല ശ്രീനിവാസലു സെട്ടി (സി.എസ്.സെട്ടി)
- The Carmel Hill Monastery in Thiruvananthapuram is constructed in which style?
- Baroque-style Architecture