December 23 – National Farmers Day
- ഡിസംബർ 23 – ദേശീയ കർഷക ദിനം
- ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിങ്ങിന്റെ ജന്മദിനമാണ് ദേശീയ കർഷകദിനമായി (കിസാൻ ദിവസ്) ആചരിക്കുന്നത്.
- 18.01 കോടി ഹെക്ടറാണ് രാജ്യത്തെ ആകെ കൃഷിഭൂമി.
- രാജ്യത്തിന്റെ ആകെ വിസ്തൃതിയായ 32.87 കോടി ഹെക്‌ടറിന്റെ 54.8% ആണ് കൃഷിഭൂമി.
Shyam Benegal Passes Away at 90: An Iconoclastic Filmmaker Who Pioneered Indian Parallel Cinema Movement
- വിഖ്യാത സംവിധായകൻ ശ്യാം ബെനഗൽ അന്തരിച്ചു.
- ചലച്ചിത്ര മേഖലയിലെ സമഗ്രസംഭാവനയ്ക്ക് 2005 ൽ ദാദാ സാഹിബ് ഫാൽകെ പുരസ്കാരം ലഭിച്ചു.
- പത്മശ്രീ (1976), പത്മഭൂഷൺ (1991) ബഹുമതികൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.
- വിവിധ വിഭാഗങ്ങളിലായി 17 വട്ടം ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്.
- 2006 മുതൽ 2012 വരെ രാജ്യസഭാ അംഗമായിരുന്നു.
Daily MCQs
- പാരീസിലെ ലുവ്രെ മാതൃകയിൽ പുതിയ ദേശീയ മ്യൂസിയം ഡൽഹിയിൽ വികസിപ്പിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഇന്ത്യയുമായി ഒപ്പ് വച്ച രാജ്യം ഏത്?
- ഫ്രാൻസ്
- യുഗ യുഗീൻ ഭാരത് എന്നാണ് മ്യൂസിയത്തിന് ഇട്ടിരിക്കുന്ന പേര്.
- ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായി നിയമിതനായത്??
- വി. രാമസുബ്രഹ്മണ്യം
- സുപ്രീം കോടതി മുൻ ജഡ്ജിയാണ് രാമസുബ്രഹ്മണ്യം.