Daily MCQs
- ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ്സ് ചാമ്പ്യൻ എന്ന നേട്ടം സ്വന്തമാക്കിയത്?
- ഡി. ഗുകേഷ്
- നിലവിലെ ലോക ചാംപ്യനായ ഡിങ് ലിറനെ തോൽപ്പിച്ചാണ് നേട്ടം സ്വന്തമാക്കിയത്.
- 1985 ൽ 22-ാം വയസ്സിൽ ലോക ചാംപ്യനായ ഗാരി കാസ്‌പറോവിന്റെ റെക്കോർഡാണ് ഗുകേഷ് മറികടന്നത്.
- വിശ്വനാഥൻ ആനന്ദാണ് മുൻപ് ലോക ചാമ്പ്യൻ പട്ടം നേടിയ ഇന്ത്യക്കാരൻ.
- ടൈം മാഗസിനൻ ‘പഴ്സൻ ഓഫ് ദി ഇയർ’ ആയി തിരഞ്ഞെടുത്തത്?
- ഡോണൾഡ് ട്രംപ്
- കഴിഞ്ഞവർഷം ഗായിക ടെയ്‌ലർ സ്വിഫ്റ്റായിരുന്നു “പഴ്സൻ ഓഫ് ദി ഇയർ’.
- ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ആക്‌ഷൻ ഉച്ചകോടിയുടെ അടുത്ത വർഷത്തെ വേദി?
- ഫ്രാൻസ്
- കൊമേഴ്സ‌്യൽ പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിത?
- സമൈറ ഹുള്ളൂർ (18 വയസ്സ് )
- 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിൽ ആദരിക്കപ്പെട്ട ബോളിവുഡ് നടി?
- ശബാന ആസ്‌മി
- ഏകദിന ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ വനിതാ താരം?
- സ്മൃതി മന്ദാന