Albania to Create World’s Smallest Sovereign State for Bektashi Order
- ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമാകാൻ “സോവറിൻ സ്റ്റേറ്റ് ഓഫ് ബെക്താഷി ഓർഡർ’.
- അൽബേനിയയുടെ തലസ്ഥാനമായ ടിറാനയുടെ കിഴക്കു ഭാഗത്തായിരിക്കും സോവറിൻ സ്റ്റേറ്റ് ഓഫ് ബെക്‌താഷി.
- നിലവിൽ വത്തിക്കാനാണ് ഏറ്റവും ചെറിയ രാജ്യം.
- അൽബേനിയയിലെ 50% വരുന്ന മുസ്ലിംകളിൽ 10% മാത്രമാണ് ബെകാഷി യിലുള്ളത്. (വത്തിക്കാന്റെ വിസ്തൃതി 115 ഏക്കർ. ജനസംഖ്യ 800 ൽ താഴെ.)
- വത്തിക്കാൻ മാതൃകയിൽ മതനേതാവായിരിക്കും ഭരണം.
- ബാബാ മോണ്ടിയാണ് ഇവരുടെ നേതാവ്.
- മദർ തെരേസയുടെ ജന്മനാടാണ് മതനിരപേക്ഷതയ്ക്കു പേരുകേട്ട അൽബേനിയ.
PM Launched Three PARAM Rudra Supercomputers and HPC Systems
- സൂപ്പർ കമ്പ്യൂട്ടിംഗ് സാങ്കേതിക വിദ്യയിൽ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ വികസിപ്പിച്ച മൂന്ന് പരം രുദ്ര സുപ്പർ കമ്പ്യട്ടറുകൾ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും.
- ദേശീയ സൂപ്പർ കമ്പ്യട്ടിംഗ് മിഷന് കീഴിൽ തദ്ദേശീയമായി വികസിപ്പിച്ചതാണിവ.
- പൂനെ, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലാണ് സൂപ്പർ കമ്പ്യൂട്ടറുകൾ വിന്യസിച്ചത്.
- കാലാവസ്ഥാ ഗവേഷണത്തിനായി 850 കോടി രൂപ ചെലവിൽ വികസിപ്പിച്ച ‘അർക്ക’, “അരുണിമ” ഹൈ-പെർഫോമൻസ് കമ്പ്യൂട്ടിംഗ് (എച്ച്.പി.സി) സംവിധാനവും പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്യും.
Daily MCQs
- 2024-ലെ സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവ വേദി എവിടെ?
- ആലപ്പുഴ
- വ്യോമസേനാ ഉപമേധാവിയായി നിയമിതനായത്?
- എയർ മാർഷൽ എസ്. പി. ധർകർ
- 2025 ലെ ഓസ്കാർ പുരസ്‌കാരത്തിനുള്ള ബ്രിട്ടന്റെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ഹിന്ദി സിനിമ?
- സന്തോഷ് (സംവിധാനം: സന്ധ്യ സുരി)