In A Historic First, Indian Open And Women Teams Win Gold At Chess Olympiad
- ചെസ് ഒളിംപ്യാഡിൽ ഇന്ത്യയ്ക്ക് ഇരട്ടസ്വർണം.
- ഓപ്പൺ വിഭാഗത്തിലും വനിതാ വിഭാഗത്തിലും ഇന്ത്യ ചാംപ്യൻമാരായി.
- അവസാന റൗണ്ടിൽ സ്ലൊവേനിയയെ തോൽപ്പിച്ചാണ് ഓപ്പൺ വിഭാഗത്തിൽ ഇന്ത്യയുടെ സ്വർണനേട്ടം.
- പിന്നാലെ വനിതാ വിഭാഗത്തിൽ അവസാന റൗണ്ടിൽ അസർബൈജാനെ തോൽപ്പിച്ചും സ്വർണം നേടി.
Anura Kumara Dissanayake elected as next Sri Lanka President
- ശ്രീലങ്കയുടെ ഒമ്പതാം പ്രസിഡന്റാകും അദ്ദേഹം.
- നാഷണല്‍ പീപ്പിള്‍സ് പവര്‍ (എന്‍.പി.പി.) നേതാവാണ് അദ്ദേഹം.
- ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി നടന്ന രണ്ടാം റൗണ്ട് വോട്ടെടുപ്പിന് ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുര കുമാര ദിസനായകെയെ വിജയിയായി പ്രഖ്യാപിച്ചത്.
Daily MCQs
- ഇന്ത്യയിലെ ഒരു നിയമനിർമാണ സഭയിൽ അംഗമാകുന്ന ആദ്യ വനിത?
- ഡോ. മേരി പുന്നൻ ലൂക്കോസ്
- ഇന്ത്യയിലെ നിയമ നിർമാണസഭ യിൽ ആദ്യമായി ഒരു വനിത അംഗമായിട്ട് നാളെ 100 വർഷം തികയുന്നു.
- തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗായി ഡോ. മേരി പുന്നൻ ലൂക്കോസ് 1924 സെപ്റ്റംബർ 23 നാണ് സത്യപ്രതിജ്‌ഞ ചെയ്‌തത്.
- ദർബാർ ഫിസിഷ്യൻ എന്ന നിലയിലാണ് കൗൺസിലിലേക്കു ഡോ. മേരിയെ നാമനിർദേശം ചെയ്‌തത്.
- രാജ്യത്ത് ആദ്യമായി നിശ്ചിത യോഗ്യതയുള്ള സ്ത്രീകൾക്കു വോട്ടവകാശവും (1919) അംഗത്വവും (1921) അനുവദിച്ചതു തിരുവിതാംകൂറിലാണ്.
- തിരുവിതാംകൂറിലെ ബിരുദധാരിയായ ആദ്യ വനിതയാണ് അവർ.
- ഡോ. മേരിയാണ് കേരളത്തിൽ ആദ്യമായി സിസേറിയൻ നടത്തിയത്.
- 1938ൽ രാജ്യത്തെ ആദ്യ വനിതാ സർജൻ ജനറലായി.
- 1975ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.
- സംസ്ഥാനത്തെ ആദ്യ പക്ഷി പഠനകേന്ദ്രം നിലവിൽ വരുന്നതെവിടെ?
- കടപ്പൂർ, കോട്ടയം
- അപൂർവ പക്ഷികളുടെ ആവാസ കേന്ദ്രമാണ് കടപ്പൂർ.
- സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ചെയർമാനായി നിയമിതനായത്?
- ഡോ.നടേശപ്പണിക്കർ അനിൽ കുമാർ