Jay Shah Elected Unopposed As New ICC Chairman
- ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ) സെക്രട്ടറിയായ ജയ് ഷായെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) ചെയർമാനായി തിരഞ്ഞെടുത്തു.
- നിലവിലെ ചെയർമാൻ ഗ്രെഗ് ബാർക്ലെയുടെ കാലാവധി പൂർത്തിയായ ശേഷം ഡിസംബർ ഒന്നിനു ജയ് ഷാ പദവി ഏറ്റെടുക്കും.
- പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്‌തിയാണു മുപ്പത്തിയഞ്ചുകാരനായ ജയ് ഷാ.
- ജഗ്മോഹൻ ഡാൽമിയ, ശരദ് പവാർ, എൻ. ശ്രീനിവാസൻ, ശശാങ്ക് മനോഹർ എന്നിവരാണു മുൻപ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനെ നയിച്ചിട്ടുള്ള ഇന്ത്യക്കാർ.
Paralympics 2024 To Begin in Paris
- പാരാലിംപിക്‌സിൻറെ 17-ാം പതിപ്പിന് ഇന്ന് ഫ്രാൻസിലെ പാരിസിൽ തുടക്കമാകും.
- ഇതാദ്യമായാണ് പാരിസ് പാരാലിമ്പിക്സിനു വേദിയാകുന്നത്.
- 182 രാജ്യങ്ങൾ പങ്കെടുക്കുന്ന ഗെയിംസിൽ 22 ഇനങ്ങളിലായി 549 മെഡൽ മത്സരങ്ങളാണുള്ളത്.
- ഉദ്ഘാടനച്ചടങ്ങിൽ പാരാ അത്ലീറ്റുകളായ സുമിത് അന്റിലും ഭാഗ്യശ്രീ യാദവും ഇന്ത്യൻ പതാകയേന്തും.
- 2021 ടോക്കിയോ പാരാലിംപിക്‌സിൽ നേടിയ 19 മെഡലുകളാണ് ഗെയിംസിന്റെ ചരിത്രത്തിൽ ഇന്ത്യയുടെ ഇതുവരെയുള്ള ഉയർന്ന നേട്ടം.
Apple Names Indian-Origin Kevan Parekh as New CFO
- ഇന്ത്യക്കാരനായ കെവാൻ പരേഖിനെ ആപ്പിൾ പുതിയ സി.എഫ്.ഒ (ചീഫ് ഫിനാൻഷ്യൽ ഓഫിസർ) ആയി തിരഞ്ഞെടുത്തു.
- ജനുവരി 1 ന് സ്ഥാനമേറ്റെടുക്കും.
- ഫിനാൻഷ്യൽ പ്ലാനിങ് വിഭാഗം വൈസ് പ്രസിഡന്റായിരുന്ന കെവാൻ പരേഖ് 11 വർഷമായി കമ്പനിയുടെ ഉന്നത പദവി കളിലുണ്ട്.
Daily MCQs
- നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് പ്രോഗ്രാമിൽ 12 ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതിൽ കേരളത്തിൽ നിന്നുള്ള ഡിസ്ട്രിക്ട് ഏത്?
- Palakkad
- 2024 ഓഗസ്റ്റിൽ പുറത്തുവന്ന ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ ബാലവേല റിപ്പോർട്ട് ചെയ്ത സംസ്ഥാനം?
- Telangana
- Which state introduced a new social media policy encouraging influencers to promote the State government’s initiatives?
- Uttar Pradesh
- Which ministry released Women and Men in India 2023 report?
- Ministry of Statistics and Programme Implementation (MoSPI)