India Secures First-Ever Surfing Spots For Asian Games 2026
- സർഫിങ്ങിൽ ചരിത്രത്തിലാദ്യമായി ഇന്ത്യയ്ക്ക് ഏഷ്യൻ ഗെയിംസ് യോഗ്യത.
- മാലദ്വീപിൽ നടക്കുന്ന ഏഷ്യൻ സർഫിങ് ചാംപ്യൻഷിപ്പിലെ റാങ്കിങ്ങിൻ്റെ അടിസ്ഥാനത്തിൽ പുരുഷ, വനിതാ ഇനങ്ങളിൽ ഓരോരുത്തരെ വീതം 2026 ഏഷ്യൻ ഗെയിസിൽ മത്സരിപ്പിക്കുന്നതിനുള്ള കോട്ടയാണ് ഇന്ത്യ നേടിയെടുത്തത്.
Paralympics 2024
- ഒളിംപിക്സിനു പിന്നാലെ പാരിസ് വേദിയൊരുക്കുന്ന പാരാലിംപിക്‌സിന്റെ ദീപം ഇന്നലെ ഇംഗ്ലണ്ടിലെ സ്‌റ്റോക്ക് മാൻഡവിലിൽ തെളിയിച്ചു.
- ബ്രിട്ടന്റെ മുൻ പാരാലിംപിക്സ് താരങ്ങളായ ഹെലൻസ് റെയ്ൻഫോർഡും ഗ്രിഗർ ഇവാനും ചേർന്നാണ് ദീപശിഖയിലേക്ക് നാളം പകർന്നത്.
- Actor Jackie Chan will be one of the torchbearers in the lead-up to the opening ceremony of the Paralympics in Paris.
സ്വാശ്രയ പദ്ധതി മാനദണ്ഡങ്ങൾ ലഘൂകരിച്ചു
- സാമൂഹിക നീതി വകുപ്പ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ തീവ്ര ഭിന്നശേഷിക്കാർക്കു സ്വയംതൊഴിൽ കണ്ടെത്താൻ ഒറ്റത്തവണയായി 35,000 രൂപ അനുവദിക്കുന്ന സ്വാശ്രയ പദ്ധതിയുടെ മാനദണ്ഡങ്ങൾ ലഘൂകരിച്ചു.
- പുതുക്കിയ മാനദണ്ഡപ്രകാരം 50% ഭിന്നശേഷിയുള്ളവരെ പരിചരിക്കുന്നവർക്കും അപേക്ഷിക്കാം.
- സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരും വീടിനു പുറത്തുപോയി വരുമാനം കണ്ടെത്താൻ കഴിയാത്തവരുമായ ഭിന്നശേഷിക്കാർക്കും സ്വാശ്രയ പദ്ധതിയുടെ സഹായം ലഭിക്കാൻ അർഹതയുണ്ട്.
India Launches Its 1st Reusable Hybrid Rocket ‘RHUMI-1’
- ‘മിഷൻ റൂമി -2024′ എന്നുപേരിട്ട ദൗത്യത്തിലൂടെ 53 ചെറു ഉപഗ്രഹങ്ങൾ ഏഴുമിനിറ്റിനുള്ളിൽ ഭ്രമണപഥത്തിലെത്തിച്ചു.
- ദൗത്യത്തിന് നേതൃത്വം നൽകിയത് ഐ. എസ്. ആർ.ഒ. മുൻ ഡയറക്ടർ മയിൽസ്വാമി അണ്ണാദുരൈയാണ്.
- കോയമ്പത്തൂർ ആസ്ഥാനമായ മാർട്ടിൻ ഗ്രൂപ്പിൻ്റെ സഹായധനത്തോടെ ചെന്നൈയിലെ സ്റ്റാർട്ടപ്പ് സംരംഭമായ സ്പെയ്‌സ് സോൺ ഇന്ത്യയാണ് റോക്കറ്റ് നിർമിച്ചത്.
NASA to Bring Back Sunita Williams, Barry Wilmore in 2025 via SpaceX Capsule
- ബോയിങ് സ്‌റ്റാർ ലൈനർ പേടകത്തിന്റെ തകരാർ കാരണം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ സുനിത വില്യംസിനെയും സഹയാത്രികൻ ബുച്ച് വിൽമോറിനെയും അടുത്തവർഷം ഫെബ്രുവരിയോടെ തിരിച്ചെത്തിക്കുമെന്നു നാസ അറിയിച്ചു.
- ഇലോൺ മസ്‌കിന്റെ സ്പേസ്എക്സ് കമ്പനിയുടെ ഡ്രാഗൺ പേടകം ഉപയോഗിച്ചാണ് മടക്കയാത്രയെന്നു നാസ മേധാവി ബിൽ നെൽസൺ പറഞ്ഞു.
Daily MCQs
- ചട്ടമ്പി സ്വാമികളുടെ എത്രാമത് ജന്മവാർഷികമാണ് 2024 ൽ ആഘോഷിക്കുന്നത്?
- 171
- Which organizations are partners in the International Space Station (ISS), the largest man-made object in space launched in 1998?
- United States (NASA), Russia’s (Roscosmos), Europe’s (ESA), Japan’s (JAXA), and Canada’s (CSA) Space Agencies