Unified Pension Scheme
- ഏകീകൃത പെന്ഷന് പദ്ധതിക്ക് അംഗീകാരം നല്കി കേന്ദ്രമന്ത്രിസഭ; 2025 ഏപ്രില്‍ ഒന്നുമുതൽ നിലവില്‍വരും.
- സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതിയ ഏകീകൃത പെന്ഷന് പദ്ധതി (യൂണിഫൈഡ് പെന്ഷന് സ്കീം-യു.പി.എസ്.)ക്ക് അംഗീകാരം നല്കി കേന്ദ്രസര്‍ക്കാര്‍.
- എന്‍. പി. എസ്. (നാഷണല്‍ പെന്ഷന് സ്കീം) വേണോ അതോ യു.പി.എസ്. വേണോ എന്ന് ജീവനക്കാര്‍ക്ക് തിരഞ്ഞെടുക്കാം.
- നിലവില്‍ എന്‍.പി.എസി. ലുള്ളവര്‍ക്ക് യു. പി. എസി. ലേക്ക്. മാറാനും സൗകര്യമുണ്ട്.
- സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഏകീകൃത പെന്ഷന് പദ്ധതിയിലേക്ക് മാറാന്‍ സൗകര്യമുണ്ട്.
- അഷ്വേഡ് പെന്ഷന്, ഫാമിലി പെന്ഷന്, അഷ്വേഡ് മിനിമം പെന്ഷന് എന്നിവയാണ് യു.പി.എസ്. ഉറപ്പുവരുത്തുന്നത്.
Vidyadhiraja Chattambi Swami Jayanti
- വിദ്യാധിരാജ ചട്ടമ്പിസ്വാമി ജയന്തി നാളെ.
- തിരുവനന്തപുരം ജില്ലയിലെ കണ്ണമ്മൂലയ്ക്കടുത്തുള്ള കൊല്ലൂരിൽ 1853 ഓഗസ്റ്റ് 25 നാണ് ജനനം.
- കുഞ്ഞൻ എന്നായിരുന്നു ഓമനപ്പേര്. പിൽക്കാലത്ത് കുഞ്ഞൻപിള്ള എന്നും അറിയപ്പെട്ടു.
- അദ്ദേഹം സ്വീകരിച്ച സന്യാസനാമം : ഷണ്മുഖദാസൻ.
- അദ്ദേഹത്തിന്റെ ജന്മദിനമായ ഓഗസ്റ്റ് 25 ജീവകാരുണ്യ ദിനമായി ആചരിക്കുന്നു.
- 1924 ഓഗസ്റ്റ് 5 നു കൊല്ലം ജില്ലയിലെ പന്മനയിൽ സമാധിയായി.
Asia’s Richest Village – Madhapar (Gujarat)
- പ്രവാസികളായ 1,200-ലധികം കുടുംബങ്ങളാണ് മധാപറിന് ഈ നേട്ടം സമ്മാനിച്ചത്.
- ജോലിയും താമസവും വിദേശത്താണെങ്കിലും ഇവരുടെയെല്ലാം നിക്ഷേപങ്ങളാൽ സമ്പന്നമാണ് ഈ ഗ്രാമം.
- 7000 കോടി രൂപയുടെ സ്ഥിരനിക്ഷേപമാണ് ഗ്രാമവാസികൾക്കുള്ളത്.
- 17 പൊതു-സ്വകാര്യ ബാങ്കുകൾ ഗ്രാമത്തിലുണ്ട്.
- 32000-ത്തോളമാണ് ജനസംഖ്യ. വിദേശത്ത് ജോലി ചെയ്യുന്നവരുടെ നിക്ഷേപമാണ് ബാങ്കുകളിലുള്ളത്. ഇതാണ് ഗ്രാമത്തെ സമ്പന്നമാക്കുന്നത്. ഗ്രാമത്തിൽ 20000-ത്തോളം വീടുകളുണ്ട്. 1200-ഓളം കുടുംബങ്ങൾ വിദേശത്താണ്.
- മധ്യ ആഫ്രിക്കയിലെ നിർമാണമേഖലയിൽ ആധിപത്യം നേടിയവരിൽ ഭൂരിഭാഗവും ഗുജറാത്തിൽ നിന്നുള്ളവരാണ്.
- ബ്രിട്ടൻ, അമേരിക്ക, ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നിവിടങ്ങളിലാണ് പ്രവാസികളിലധികവും.
Daily MCQs
- കേരള രേഖകൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്ന ഗ്രന്ഥപ്പുര എന്ന സന്നദ്ധസംഘടനയുടെ സംസ്ഥാനത്തെ ആദ്യകേന്ദ്രം നിലാവിൽ വരുന്നതെവിടെ?
- തിരുവനന്തപുരം
- ലുസെയ്ൻ ഡയമണ്ട് ലീഗ് അത്ലറ്റിക് ജാവലിൻ ത്രോയിൽ രണ്ടാം സ്ഥാനത്തെത്തിയ ഇന്ത്യൻ താരം?
- നീരജ് ചോപ്ര
- ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ സ്കൈഡെക്ക് വരുന്നത് എവിടെ?
- ബെംഗളൂരു
- 250 മീറ്റർ ഉയരമുള്ള ടവർ ബെംഗളൂരുവിന്റെ 360 ഡിഗ്രി കാഴ്ച ലഭ്യമാക്കും.
- നിലവിൽ ബെംഗളൂരുവിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ സി.എൻ.ടി.സി. പ്രസിഡൻഷ്യൽ ടവറിന് 160 മീറ്ററാണ് ഉയരം.